വെളുത്ത കയ്യുറകളും മഞ്ഞ ഷൂസും ചുവന്ന ഷോർട്ട്സുമണിഞ്ഞ കൂട്ടുകാരൻ; ഇന്ന് മിക്കിയുടെ പിറന്നാൾ!
എല്ലാ വർഷവും നവംബർ 18 നാണ് മിക്കി മൗസ് ദിനം ആചരിക്കുന്നത്. 1928 നവംബർ 18-ന് അരങ്ങേറ്റം കുറിച്ച ഉല്ലാസവാനും സാഹസികതയുമുള്ള കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിന്റെ സൃഷ്ടിയെ ഈ ദിനം അനുസ്മരിക്കുന്നു. ഒരു ആനിമേറ്റഡ് കഥാപാത്രമാണെങ്കിലും വർഷങ്ങളായി മിക്കി വാൾട്ട് ഡിസ്നി കമ്പനിയുടെ പ്രതീകമാണ്. ‘മിക്കി മൗസ് ദിനം’ പോലും തലമുറകളോളം ആരാധകർക്ക് മിക്കി നൽകിയ സന്തോഷത്തിന്റെ ഓർമ്മപ്പെടുത്തലാണ്. (Mickey Mouse day 2023)
എക്കാലത്തും അറിയപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമായ സാങ്കൽപ്പിക കഥാപാത്രങ്ങളിൽ പ്രധാനിയാണ് മിക്കി മൗസ്. 1928 നവംബർ 18-ന് ‘സ്റ്റീംബോട്ട് വില്ലി’ എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിമിലാണ് മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ തീയതി പിന്നീട് പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ജന്മദിനമായി മാറുകയായിരുന്നു. മിക്കിയുടെ സ്ഥിരമായ വേഷം വെളുത്ത കയ്യുറകളും വലിയ മഞ്ഞ ഷൂസും ചുവന്ന ഷോർട്ട്സുമാണ്. ‘ഓസ്വാൾഡ് ദ ലക്കി റാബിറ്റ്’ എന്ന മറ്റൊരു കഥാപാത്രത്തിന് പകരമായാണ് മിക്കി മൗസ് സൃഷ്ടിക്കപ്പെട്ടത്.
Read also: “ഞാൻ കാറുകളുടെയെല്ലാം ടയർ പഞ്ചറാക്കുമായിരുന്നു”; കുസൃതികൾ പങ്കുവെച്ച് ടെണ്ടുൽക്കർ!
മിക്കിക്കു വാൾട്ട് ഡിസ്നി നൽകിയ യഥാർത്ഥ പേര് മോർട്ടിമർ എന്നായിരുന്നു. 1946ൽ ജിമ്മി മക്‌ഡൊണാൾഡ് പകരക്കാരനായി വരുന്നത് വരെ സാക്ഷാൽ വാൾട്ട് ഡിസ്‌നി തന്നെയാണ് മിക്കിക്ക് ശബ്ദം നൽകിയത്. മിക്കിയുടെ ആദ്യ ചിത്രമായ ‘സ്റ്റീംബോട്ട് വില്ലി’ സമന്വയിപ്പിച്ച സംഗീതവും ശബ്ദ ഇഫക്‌റ്റുകളും അവതരിപ്പിക്കുന്ന ആദ്യത്തെ ആനിമേഷൻ കൂടിയാണ്.
1955 ഒക്‌ടോബർ 3-നാണ് ‘ദി മിക്കി മൗസ് ക്ലബ്’ ആദ്യമായി അരങ്ങേറിയത്. ജസ്റ്റിൻ ടിംബർലേക്കിന്റെ കരിയർ ആരംഭിക്കുന്നതിനും ഈ ഷോ കാരണമാണ്.
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ കാർട്ടൂൺ കഥാപാത്രവും മിക്കി മൗസ് തന്നെയായിരുന്നു.
Story highlights: Mickey Mouse day 2023