ചൈനയിൽ ദുരൂഹത പടർത്തി പൊട്ടിപ്പുറപ്പെട്ട് ‘അജ്ഞാത ന്യുമോണിയ’- ആശുപത്രികൾ നിറയുന്നു
കൊവിഡിന്റെ വിനാശകരമായ ആഘാതത്തിൽ നിന്ന് ഇപ്പോഴും കരകയറുന്ന ചൈന, ഇതാ, വീണ്ടും ഒരു പുതിയ ഭീഷണിയെ അഭിമുഖീകരിക്കുന്നു. സ്കൂളുകളിലൂടെ വ്യാപിക്കുന്ന നിഗൂഢമായ ഒരു ന്യൂമോണിയ പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന ഈ ഭയാനകമായ സാഹചര്യം, രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തിന് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ആശുപത്രികളിലെ ആളുകളുടെ വർദ്ധനവിന് കാരണമായി.(mysterious outbreak of influenza-like illness in china)
ബെയ്ജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികൾ രോഗികളെ ഉൾക്കൊള്ളിക്കാനാകാതെ പാടുപെടുകയാണ്. കുട്ടികളാണ് ഈ ദുരൂഹമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ചൈനയിലെ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, കടുത്ത പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയം. എന്നാൽ സാധാരണ ചുമയും ഫ്ലൂ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇല്ല.
മനുഷ്യരിലും മൃഗങ്ങളിലും ലോകമെമ്പാടുമുള്ള രോഗബാധകൾ നിരീക്ഷിക്കുന്ന ഒരു നിരീക്ഷണ പ്ലാറ്റ്ഫോമായ ‘ProMed’, പ്രത്യേകിച്ച് കുട്ടികളെ ബാധിക്കുന്ന ‘അജ്ഞാതമായ ന്യുമോണിയ” യുടെ ഉയർന്നുവരുന്ന പകർച്ചവ്യാധിയെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം മുന്നറിയിപ്പ് നൽകിയിരുന്നു.
Read also: ‘ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ’; പാഴായി കിടന്ന ഭൂമിയിൽ ഉയർന്നു വന്ന അത്ഭുതം!
2019 ഡിസംബർ അവസാനം ഇവർ പുറപ്പെടുവിച്ച അലേർട്ട് ആയിരുന്നു, പിന്നീട് SARS-CoV-2 എന്ന് തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടനയിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി മെഡിക്കൽ പ്രൊഫഷണലുകൾക്കും ശാസ്ത്രജ്ഞർക്കും ഈ പ്ലാറ്ഫോം മുന്നറിയിപ്പ് നൽകി.
Story highlights- mysterious outbreak of influenza-like illness in china