ആകാശത്ത് വിരിഞ്ഞ വർണ്ണക്കാഴ്ച; നോർത്തേൺ ലൈറ്റ് വിഡിയോ പകർത്തി പൈലറ്റ്!

November 19, 2023

നമുക്ക് ചുറ്റും കണ്ണോടിച്ചാൽ കാണാൻ കഴിയുന്ന ചില വർണ്ണക്കാഴ്ചകളുണ്ട്. ഇവയൊക്കെ സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്നവയാണ്. മഴ തോർന്നു മാനം തെളിയുമ്പോൾ വിരിയുന്ന മഴവില്ലിനെ കൗതുകത്തോടെ നോക്കിനിൽക്കാത്ത ബാല്യം ഒരു പക്ഷെ അപൂർണ്ണമാണ്‌. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ‘അറോറ ബൊറിയാലിസ്’ അഥവാ നോർത്തേൺ ലൈറ്റ്സ്. ജീവിതത്തിൽ ഒരു തവണയെങ്കിലും കാണണമെന്ന് നമ്മളിൽ പലരും കാണാൻ കൊതിക്കുന്ന കാഴ്ചകളിലൊന്ന്. (Northern Lights captured by Pilot)

സൂര്യനിൽ നിന്നുള്ള ഊർജ്ജസ്വലമായ കണികകൾ ഭൂമിയുടെ മുകളിലെ അന്തരീക്ഷവുമായി കൂട്ടിയിടിക്കുമ്പോൾ ആർട്ടിക് പ്രദേശത്തിന് ചുറ്റും അതിശയിപ്പിക്കുന്ന പ്രകാശത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഈ പ്രതിഭാസമാണ് നോർത്തേൺ ലൈറ്റ്.

അടുത്തിടെ ഒരു പൈലറ്റ് തന്റെ കോക്ക്പിറ്റിൽ നിന്നും ഈ അതിമനോഹരമായ കാഴ്ച വീഡിയോയിൽ പകർത്തി. ഈ ഫൂട്ടേജ് കാഴ്ചക്കാർക്ക് ഒരു പൈലറ്റിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള വിസ്മയമാണ് നൽകുന്നത്.

“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ അറോറ ബൊറിയാലിസ്. ഇന്നലെ രാത്രി കണ്ട തികച്ചും അതിശയിപ്പിക്കുന്ന അറോറ ബൊറിയാലിസ്. പച്ചയും ചുവപ്പും അയോണൈസ്ഡ് അന്തരീക്ഷത്തിൽ തിളക്കമുള്ളതായ മൂടുശീലങ്ങൾ. നെതർലാൻഡിൽ നിന്ന് വളരെ അപൂർവമായ ഒരു കാഴ്ച.” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. “

Also read: നോർത്തേൺ ലൈറ്റുകൾ സ്റ്റോൺഹെഞ്ചിന് മുകളിലെ ആകാശത്ത് വിസ്മയം തീർത്തപ്പോൾ- മനോഹര കാഴ്ച

വീഡിയോ ഇതിനോടകം വൈറലായതിനാൽ നിരവധി വ്യൂസും ലൈക്കുകളും കമന്റുകളുമുണ്ട്.

Story highlights: Northern Lights captured by Pilot