‘നീ ഞങ്ങളെ അഭിമാനിതരാക്കി’ ; കിങ് കോലിക്ക് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സ്നേഹ സമ്മാനം
ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ക്രിക്കറ്റ് ലോകത്തെ നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കി കുതിക്കുകയാണ് വിരാട്. ഈ അവിസ്മരണീയ പ്രകടനത്തിന് കോലിയെ സ്നേഹസമ്മാനം നൽകി ആദരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. (Story ighlights )
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരായ ഫൈനല്‍ ആരംഭിക്കുന്നതിന് മുൻപാണ് താന്‍ ഒപ്പിട്ട ജഴ്സി സച്ചിന് കോലിക്ക് സമ്മാനിച്ചത്. ‘വിരാട് നീ ഞങ്ങളെ അഭിമാനിതരാക്കി’ എന്ന സന്ദേശവും ഈ ജഴ്സിയിൽ മാസ്റ്റർ ബ്ലാസ്റ്റർ കുറിച്ചിട്ടുണ്ട്. 2012-ല്‍ ബംഗ്ളാദേശിൽ നടന്ന ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ തന്റെ അവസാന ഏകദിന മത്സരത്തില്‍ സച്ചിന് ധരിച്ചിരുന്ന ജഴ്സിയാണിത്.
ഈ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സച്ചിന്റെ നിരവധി റെക്കോഡുകള്‍ വിരാട് കോലി സ്വന്തം പേരിലാക്കിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോഡുകള്‍ ഉള്‍പ്പെടെ കോലി മറികടന്നിട്ടുണ്ട്.
ന്യൂസിലന്‍ഡിനെതിരായ സെമി മത്സരത്തിലായിരുന്നു സച്ചിന്റെ ഈ റെക്കോഡ് കോലി തിരുത്തുക്കുറിച്ചത് ഇതോടെ ഏകദിനത്തിലെ കോലിയുടെ സെഞ്ച്വറികളുടെ എണ്ണം 50 ആയി. ഇതോടെ സച്ചിന്റെ 49 സെഞ്ച്വറികൾ എന്ന റെക്കോഡാണ് പഴങ്കഥയായത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരെ നേടിയ രണ്ട് സെഞ്ച്വറികളോടെയാണ് സച്ചിന് ഒപ്പമെത്താന്‍ കോലിയ്ക്ക് കഴിഞ്ഞത്. 278 ഇന്നിങ്സുകളില്‍ നിന്നാണ് കിംഗ് കോലി ഏകദിനത്തില്‍ 50 സെഞ്ച്വറികൾ പൂർത്തിയാക്കിയത്.
Read Also: ചരിത്രം കുറിച്ച് കോഹ്ലി; തകർത്തത് സച്ചിന്റെ ദീർഘകാല റെക്കോർഡ്!
തന്റെ കരിയറില്‍ 425 ഏകദിന ഇന്നിങ്സുകളിലാണ് സച്ചിന് ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡും കോലി തിരുത്തികുറിച്ചിരുന്നു. 2003-ല്‍ 673 റണ്‍സ് നേടിയതായിരുന്നു സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ്.
Story ighlights