ചരിത്രം കുറിച്ച് കോഹ്‌ലി; തകർത്തത് സച്ചിന്റെ ദീർഘകാല റെക്കോർഡ്!

November 15, 2023

ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ അന്താരാഷ്ട്ര ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് സ്വന്തമാക്കി വിരാട് കോഹ്‌ലി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് 2023 സെമിഫൈനലിൽ ന്യൂസിലൻഡ്നെതിരെയുള്ള മത്സരത്തിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടിയത്. (Virat Kohli bags 50th century to break history )

106 പന്തിൽ 9 ഫോറും ഒരു സിക്‌സും സഹിതം കോഹ്‌ലി തകർപ്പൻ ഫോമിലെത്തി. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോഹ്‌ലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. കോഹ്ലി അമ്പതാം സെഞ്ചുറി തികയ്ക്കുന്നത് സാക്ഷ്യം വഹിക്കാൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

Also read: ആശാന് കൊടുക്കാൻ കടലോളം സ്നേഹം ഉള്ളിലുണ്ട്; ഇവാന്റെ ഇഷ്ടഗാനവുമായി ടീം കടുംകാപ്പി!

ഏകദിന ലോകകപ്പിന്റെ പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് 83 റൺസ് വേണമായിരുന്നു. 34-ാം ഓവറിൽ അദ്ദേഹം ഈ നേട്ടം കൈവരിച്ചു. ഇപ്പോൾ സിംഗിൾ എഡിഷനിൽ ഏറ്റവും കൂടുതൽ റൺസും കോഹ്ലിക്ക് സ്വന്തം. എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്.

Story highlights: Virat Kohli bags 50th century to break history