തമിഴ് നടൻ വിജയകാന്ത് ചികിത്സയിൽ; അടുത്ത 14 ദിവസം നിരീക്ഷണത്തിൽ
അടുത്തിടെയാണ് തമിഴ് നടനും (DMDK) സ്ഥാപകനുമായ വിജയകാന്തിനെ ചെന്നൈയിലെ എംഐഒടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിജയകാന്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അല്പം വഷളായതിനാൽ തുടർ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അറിയിച്ചു. (Tamil Actor Vijayakanth is hospitalized as his health mildly deteriorates)
ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നതിങ്ങനെ, “മിസ്റ്റർ. വിജയകാന്ത് മികച്ച മുന്നേറ്റം കാണിക്കുകയായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ 24 മണിക്കൂറിൽ ചെറിയ അളവിൽ ശ്വാസകോശത്തിന് പിന്തുണ ആവശ്യമായി വരുന്ന നേരിയ ബുദ്ധിമുട്ടുകൾ അദ്ദേഹം കാണിക്കുന്നുണ്ട്. അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആശുപത്രിയിൽ കഴിയാനുള്ള സാധ്യത 14 ദിവസമാണ്”.
Read also: മൂക്കിൽ ബാൻഡ് എയ്ഡ്, മുഖമാകെ പരിക്ക്; വിരാട് കോലി പങ്കുവെച്ച ചിത്രത്തിന് പിന്നിൽ..
അടുത്ത 14 ദിവസം അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും. ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
രജനികാന്ത്, കമൽഹാസൻ തുടങ്ങിയ തമിഴ് സൂപ്പർതാരങ്ങളുടെ സമകാലികനാണെങ്കിലും, 1980-കളിൽ ഒരു കൂട്ടം ബ്ലോക്ക്ബസ്റ്ററുകളിലൂടെ തനിക്കായി ഒരു ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
‘പുലൻവിസരണൈ’ ‘ക്യാപ്റ്റൻ പ്രഭാകരൻ,’ ‘സിന്ധൂരപാണ്ടി’, ‘ഊമൈ വില്ലിഗൽ’, ‘മാനഗര കാവൽ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ തെലുങ്ക് സിനിമ മേഖലയിലും വിജയകാന്ത് തന്റെ സ്ഥാനമുറപ്പിച്ചു.
Story highlights: Tamil Actor Vijayakanth is hospitalized as his health mildly deteriorates