‘കുറച്ച് പൊക്കം വേണം’; ഡബിൾ ഡെക്കർ സൈക്കിൾ കണ്ടുപിടിച്ച് വയോധികൻ!
ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ് എന്ന് പറയുന്നതുപോലെ തങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന എണ്ണമറ്റ വസ്തുക്കൾ നിരവധി ആളുകൾ സൃഷ്ടിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട്. ചിലർ കൃഷിക്ക് സഹായകമായ കണ്ടുപിടുത്തങ്ങൾ നടത്തുമ്പോൾ, മറ്റുചിലർ അടുക്കളയിൽ അവരുടെ ജോലി എളുപ്പമാക്കുന്ന കാര്യങ്ങളാവും പരീക്ഷിക്കുക. ഇപ്പോഴിതാ തനിക്ക് യാത്ര ചെയ്യാൻ ഡബിൾ ഡെക്കർ സൈക്കിൾ കണ്ടുപിടിച്ചിരിക്കുകയാണ് ഒരു വയോധികൻ. (Video of old man riding double-decker bicycle)
ഡബിൾ ഡെക്കർ സൈക്കിൾ ഓടിക്കുന്ന വയോധികന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആളുകളെ വിഡിയോ ആകർഷിച്ചു. സാധാരണ സൈക്കിളിനേക്കാൾ ഉയരം കൂടിയ ഒരു സൈക്കിൾ വിഡിയോയിൽ കാണാം.
രണ്ട് സൈക്കിളുകളുടെ ബോഡി ഉപയോഗിച്ചാണ് വാഹനത്തിന്റെ മുകൾഭാഗം നിർമ്മിച്ചിരിക്കുന്നത്. രണ്ട് വീലുകൾ മാത്രമേ സൈക്കിളിനുള്ളൂ. ഒന്നിന് മുകളിൽ മറ്റൊരു സൈക്കിളിന്റെ ഫ്രെയിം ചേർത്ത് വെച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. സൈക്കിളിന്റെ ഹാൻഡിൽ മാറ്റി സ്റ്റിയറിംഗ് വീലാണ് ഘടിപ്പിച്ചിരിക്കുന്നത്.
कैप्शन..?
— Sanjay Kumar, Dy. Collector (@dc_sanjay_jas) May 30, 2023
☺️ pic.twitter.com/GwZyW4Crkf
Read also: പാതിയിൽ പാട്ടുനിന്നു, ഓർത്തെടുത്ത് ചുവടുകൾ പൂർത്തിയാക്കി മിടുക്കികൾ- ഒന്നാം സ്ഥാനം നേടിയ പ്രകടനം
പക്ഷെ ഇത്തരത്തിലുള്ള ഒരു സൈക്കിൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം ഉയരം കാരണം വാഹനത്തിൽ ഇരിക്കാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ടാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ @dc_sanjay_jas എന്ന അക്കൗണ്ടാണ് ഈ വൈറൽ ക്ലിപ്പ് അപ്ലോഡ് ചെയ്തത്. വീഡിയോ അപ്ലോഡ് ചെയ്തയുടൻ നിരവധി ആളുകളാണ് കൗതുകമുള്ള സൈക്കിളിനെക്കുറിച്ചുള്ള ചോദ്യങ്ങൾ കമെന്റിൽ രേഖപ്പെടുത്തിയത്
Story highlights: Video of old man riding double-decker bicycle