‘കണ്ണാടി പോലെ വെട്ടിത്തിളങ്ങും’; കണ്ണഞ്ചിപ്പിക്കും ഭംഗിയുമായി സുന്ദരന്‍ കുതിര
സൂര്യപ്രകാശത്തില്‍ മിന്നിത്തിളങ്ങുന്ന രോമപാളികള്‍, മെലിഞ്ഞ ശരീരഘടന, കാണാനാണ് അതിസുന്ദരമാണ് അഖല്‍-ടെകെ ഇനത്തില്‍പെടുന്ന കുതിരകള്‍. ഇത്തരത്തിലൊരു ഭംഗിയുള്ള ഗോള്‍ഡന്‍- സില്‍വര്‍ നിറത്തിലുള്ള കുതിരയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്ക്മെനിസ്ഥാനിലാണ് ഈ കുതിരകളെ പ്രധാനമായും കാണപ്പെടുന്നത്. ( Viral video of Akhal-Teke horse )
ഗബ്രിയേല്‍ കോര്‍ണോ എന്ന ഉപയോക്താവ് എക്സില്‍ പങ്കുവച്ചതാണ് അഖല്‍-ടെകെ ഇനത്തില്‍പെട്ട കുതിരയുടെ ദൃശ്യങ്ങള്‍. ഈ കുതിരയുടെ തിളക്കമുള്ള രോമങ്ങളാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ‘ഇത് അപൂര്‍വ അഖല്‍-ടെകെ തുര്‍ക്ക്മെന്‍ കുതിര ഇനമാണ്. അതിന്റെ തിളക്കമുള്ള രോമങ്ങള്‍ കാരണമാണ് അതിന് സ്വര്‍ണ്ണക്കുതിര എന്ന വിളിപ്പേര് കിട്ടിയത്’ എന്ന് കുറിപ്പും വിഡിയോയുടെ താഴെ നല്‍കിയിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ചുരങ്ങിയ സമയത്തിനുള്ളില്‍ നിരവധി കാഴ്ച്ചക്കാരെയാണ് ഈ വിഡിയോക്ക് ലഭിച്ചത്.
This is a rare Akhal-Teke Turkmen horse breed. The shiny coat of the breed led to their nickname, "Golden Horses" pic.twitter.com/ZQZKueYLpK
— Gabriele Corno (@Gabriele_Corno) November 22, 2023
തുര്‍ക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയില്‍ നിന്നുള്ള അഖല്‍-ടെകെ ഇനത്തില്‍പെട്ട ഈ കുതിരകള്‍ക്ക് അറേബ്യന്‍ കുതിരകളുമായി പൂര്‍വ്വിക ബന്ധമുണ്ടെന്നാണ് വിശ്വാസം. താരതമ്യേന മിതമായ ഉയരമാണ് ഇവയ്ക്ക് . ചടുലത, മനോഹരമായ രോമങ്ങള്‍, മെലിഞ്ഞ ശരീരഘടന എന്നിവയും ഇവയുടെ മാത്രം പ്രത്യേകതയാണ്. ഒപ്പം തന്നെ ഇവയ്ക്ക് നല്ല ബുദ്ധിശക്തിയുണ്ട് എന്നും നല്ല വേഗതയാണ് എന്നും ഇവ കരുത്തരാണ് എന്നും പറയപ്പെടുന്നു.
Read Also: ഞൊടിയിടയില്‍ ഭീമൻ അനാക്കോണ്ട കൈപ്പിടിയില്‍; നെറുകയിലൊരു മുത്തവും
സ്വര്‍ണ്ണക്കുതിരകള്‍ എന്നറിയപ്പെടുന്ന അഖല്‍-ടെകെ കുതിരകള്‍ക്ക് വലിയ വിലയുണ്ട്. 30 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ ഇതിന്റെ വില. അതുപോലെ, വിശ്വസ്തതയ്ക്ക് പേരുകേട്ട ഈ കുതിരകള്‍ അവയുടെ ഉടമകളെ മാത്രമേ സവാരി ചെയ്യാന്‍ അനുവദിക്കൂ എന്നും പറയപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് 7,000 ത്തില്‍ താഴെ കുതിരകള്‍ മാത്രമാണ് ഉള്ളത്. തുര്‍ക്ക്മെനിസ്ഥാന്റെ ദേശീയ മൃഗം കൂടിയാണ് അഖല്‍-ടെകെ കുതിരകള്‍.