പൂര്‍ണ്ണ ആരോഗ്യവാന്‍; നടന്‍ വിജയകാന്ത് ആശുപത്രി വിട്ടു

December 11, 2023

തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടന്‍. നിലവില്‍ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡി.എം.ഡി.കെ വൃത്തങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ( Actor Vijayakanth discharged from the hospital )

നവംബര്‍ 18-ന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടന്നാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു നടന്‍. അതിനിടയില്‍ ചെറിയ തോതിലുള്ള പ്രശ്നം നേരിട്ടതോടെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഇതിനിടെ വിജയകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഭാര്യ പ്രേമലത രംഗത്തെത്തിയിരുന്നു. വിജയകാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സോഷ്യല്‍ മീഡയയിലെ ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നുമായിരുന്നു പ്രേമലത പറഞ്ഞിരുന്നത്.

Read Also : 28 വര്‍ഷങ്ങള്‍, നായികയായ ചിത്രം ആദ്യമായി തിയേറ്ററില്‍ കണ്ട് മീന

വിജയകാന്തിന്റെ മകന്‍ ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിജയകാന്ത്. നിലവില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടി കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

Story Highlights : Actor Vijayakanth discharged from the hospital