വരനും വധുവും ഒന്ന്; മാസങ്ങളുടെ ഇടവേളയിൽ മൂന്നു വിധത്തിൽ വിവാഹിതരായി നടി അപൂർവ ബോസും ധിമനും

December 1, 2023

മലയാളത്തിലെ ജനപ്രിയ നടിയാണ് അപൂർവ ബോസ്. പേര് പോലെ തന്നെ വളരെ വേറിട്ട ചിന്താഗതിയും ജീവിതശൈലിയുമാണ് അപൂർവയുടേത്. സിനിമയിൽ അധികം വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്തവ എന്നും ഓർമയിൽ താങ്ങുന്നവയാണ്. തന്റെ കരിയറിലെ പ്രത്യേകതകൾ കാത്തുസൂക്ഷിച്ച അപൂർവ, അടുത്തിടെയാണ് വിവാഹിതയായത്. വിവാഹത്തിലും കൗതുകം ഒളിപ്പിച്ചിരുന്നു നടി.

മൂന്നു വിധത്തിൽ ആണ് നടി വിവാഹിതയായത്. രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് നടിയുടെ ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയുമായുള്ള വിവാഹം നടന്നത്. അത് മെയ് മാസത്തിലായിരുന്നു. അതിനുശേഷം അമ്മൂമ്മയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഗുരുവായൂർ നടയിൽ വെച്ച് വീണ്ടും വിവാഹിതരായിരുന്നു. അത് കേരളീയ ആചാര പ്രകാരമായിരുന്നു. ഇപ്പോഴിതാ, പങ്കാളിയായ ധിമാന്റെ സംസ്കാരത്തിന് അനുസരിച്ച് ബംഗാളി വിധിപ്രകാരവും വിവാഹിതരായിരിക്കുകയാണ് ഇവർ.

2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിവിൻ പോളി, ഭഗത് ബേബി മാനുവൽ, അജു വർഗീസ്, ഹരികൃഷ്ണൻ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കൾ അണിനിരന്ന മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അപൂർവ ബോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപൂർവ ബോസ് പ്രേക്ഷകരിൽ നിന്ന് വളരെയധികം അംഗീകാരം നേടി.

Read also: ഇന്ത്യൻ പ്രസിഡന്റിനെ കൂടാതെ സ്വന്തമായി തപാൽ കോഡുള്ളയാൾ; അറിയാം ശബരിമലയിലെ പോസ്റ്റ് ഓഫീസിനെ കുറിച്ച്!

‘പ്രണയം’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അപൂർവ ബോസ് പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്റ് ആണ്. കൊച്ചി സ്വദേശിനിയായ അപൂർവ്വ ലോയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ജനീവയിലാണ് നടി ജോലി ചെയ്യുന്നത്.

Story highlights- apoorva bose’s wedding clebrations