മെന്റൽ ഹെൽത്ത് ക്യാമ്പയിൻ; ഡോക്ടർ ദയ പാസ്കലുമായുള്ള അഭിമുഖം ഇന്ന് വൈകുന്നേരം 3 മണിക്ക്, പ്രേക്ഷകർക്കും പങ്കുചേരാം
ഫ്ളവേഴ്സും 24 ന്യൂസും ചേർന്നൊരുക്കുന്ന ‘Are you happy‘ എന്ന മെന്റൽ ഹെൽത്ത് ക്യാമ്പയിന് ഇന്ന് തുടക്കമായി. ഇന്ന് മുതൽ ഡിസംബർ 15 വരെയാണ് ക്യാമ്പയിൻ നീളുന്നത്. സാമൂഹിക കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ക്യാമ്പയിനിന്റെ ഭാഗമായി അണിചേരുന്നു. (Are you Happy mental health campaign | Interview with Dr. Daya Pascal)
ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി അഭിമുഖങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാകും ഈ അഭിമുഖങ്ങൾ നടക്കുക. പ്രേക്ഷകർക്ക് സംശയങ്ങൾ കമെന്റിലൂടെ ചോദിക്കാനുള്ള അവസരം ഉണ്ടാകും. ക്യാമ്പയിനിന്റെ ആദ്യ ദിനമായ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൺസൽട്ടൻറ് സൈക്യാട്രിസ്റ് ഡോക്ടർ ദയ പാസ്കൽ ട്വൻറിഫോർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാനുമൊത്ത് ലൈവിൽ പങ്കുചേരും. നിങ്ങളുടെ സംശങ്ങൾക്ക് ഡോക്ടർ ലൈവിലൂടെ മറുപടി നൽകുന്നതാണ്.
മെന്റൽ ഹെൽത്തിന് അർഹിക്കുന്ന പരിഗണനയും ശ്രദ്ധയും കൊടുക്കാൻ പലപ്പോഴും നമ്മൾ പരാജയപ്പെടാറുണ്ട്. ഇതിനെ സംബന്ധിച്ചുള്ള അറിവുകൾ ശേഖരിക്കാനും ബോധവാന്മാരായിരിക്കാനും പലപ്പോഴും നമ്മൾ ശ്രമിക്കാറില്ല.
നമ്മളിൽ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം. ഒരു പക്ഷെ നമുക്ക് ചുറ്റും നമ്മളറിയാതെ നിശബ്ദരായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകാം. കണ്ണുകൾ തുറന്ന് അടുത്തുള്ളയാളുടെ നൊമ്പരം മനസ്സിലാക്കാൻ സാധിച്ചാൽ കാർമേഘം മൂടിയ പല ജീവിതങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം പകരാൻ നമുക്ക് സാധിക്കും. അതിനായി മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുക എന്നതാണ് പ്രധാനം. ഇതിനായുള്ള ഒരു തുറന്ന വേദിയാണ് ഇപ്പോൾ ഫ്ളവേഴ്സും ട്വൻറിഫോറും ചേർന്ന് ഒരുക്കുന്നത്. ആരോഗ്യമുള്ള മനസ്സിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.
Are You Happy?
#mental health matters
Story highlights: Are you Happy mental health campaign | Interview with Dr. Daya Pascal