അമ്മയ്ക്ക് സർപ്രൈസുമായി മക്കൾ അമേരിക്കയിൽ; ആശ ശരത്തിനെ അമ്പരപ്പിച്ച് ഉത്തരയും കീർത്തനയും- വിഡിയോ

December 30, 2023

നൃത്തരംഗത്ത് നിന്നും അഭിനയലോകത്ത് സജീവമായ നടിയാണ് ആശ ശരത്ത്. ദൃശ്യം ആണ് ആശയ്ക്ക് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. ശരത്തിനെ വിവാഹം ചെയ്ത് വർഷങ്ങളായി ദുബായിൽ സ്ഥിരതാമസമായിരുന്നു ആശ ശരത്ത്.

ഇപ്പോഴിതാ, മക്കളായ ഉത്തരയും കീർത്തനയും ആശയ്ക്ക് അമേരിക്കയിൽ എത്തി സർപ്രൈസ് നൽകിയ വിഡിയോ ശ്രദ്ധനേടുകയാണ്. ഇരുവരും കാനഡയിൽ അവധിക്കാലം ചിലവഴിക്കുകയായിരുന്നു. അപ്പോഴാണ് നടി രചന നാരായണൻകുട്ടിയുമൊത്ത് ആശ ശരത്ത് അമേരിക്കയിൽ എത്തിയത്. അങ്ങനെ അമ്മയെ കാണാൻ സർപ്രൈസായി കാനഡയിൽ നിന്നും എത്തിയതാണ് ഉത്തരയും കീർത്തനയും. ഇരുവരെയും അപ്രതീക്ഷിതമായി കണ്ട് അമ്പരന്നു നിൽക്കുന്ന ആശയുടെ വിഡിയോ ഉത്തര പങ്കുവെച്ചിട്ടുണ്ട്.

Read also: ആറു വർഷത്തിനിടെ യാത്രചെയ്തത് പത്തുകോടി ആളുകൾ- കൊച്ചി മെട്രോയുടെ സുവർണ്ണനേട്ടം

അതേസമയം, ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു.

Story highlights- asha sharath surprised by her daughters