മലയാള സിനിമ ഒറ്റ ഫ്രെയിമിൽ- ചിത്രം പങ്കുവെച്ച് ബാബു ആന്റണി

December 19, 2023

മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സമാധാനമാകുമായിരുന്നു. ഉയരംകൊണ്ടും ശബ്ദംകൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബാബു ആന്റണി. മകൻ ആർതറിനും അച്ഛനോളം തന്നെ ഉയരമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ബാബു ആന്റണിയും ആർതർ ആന്റണിയും നിരവധി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ഓർമ്മചിത്രം പങ്കുവയ്ക്കുകയാണ് നടൻ.

20- ട്വന്റി എന്ന സിനിമയിൽ നിന്നുള്ള ഷൂട്ടിംഗ് ഇടവേളയിലെ ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, മനോജ് കെ ജയൻ, സിദ്ദിഖ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, അതേസമയം, അഭിനയലോകത്ത് സജീവമാകുകയാണ് ബാബു ആന്റണി. ‘ഒരു അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പവർ സ്റ്റാർ’.

ബാബു ആന്റണി നായകനായി എത്തുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്കും പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also: സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ

അതേസമയം 1980 കളിൽ വില്ലനായും പിന്നീട് നായകനായും മലയാള സിനിമയിൽ തിളങ്ങിയ ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കുട്ടിക്കാലം മുതൽ ബാബു ആൻറണിയുടെ  ആക്ഷൻ സിനിമകളുടെ ആരാധകനാണ് താനെന്നും, അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യുകയെന്നത് ഏറെ നാളത്തെ ആഗ്രഹമാണെന്നും ഒമർ ലുലു നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Story highlights- babu antony shares photo from 20- twenty movie