ബാരില്‍ വന്നേസാന്ഗി; സോഷ്യല്‍ മീഡിയയില്‍ താരമാണ് മിസോറാമിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത എംഎല്‍എ
കഴിഞ്ഞ ദിവസമാണ് മിസോറാമിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച സംസ്ഥാനത്തെ ഭരണകക്ഷിയായിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനെ നിലംപരിശാക്കിയാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലെത്തിയത്. അതിനിടെ മിസോറാമിലെ ഒരു വനിത എംഎല്‍എയാണ് സോഷ്യല്‍ മീഡിയയിലെ താരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും വീഡിയോ ജോക്കി താരവുമായ ബാരില്‍ വന്നേസാന്ഗിയാണ് കഥാനായിക. ( Baryl Vanneihsangi the youngest woman MLA of Mizoram )
ഐസ്വാള്‍ സൗത്ത്-3 മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചാണ് ബാരില്‍ വന്നേസാന്ഗി നിയമസഭയിലെത്തിയത്. ഇതോടെയാണ് വന്നേസാന്ഗി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എം.എല്‍.എയായി മാറിയത്. സോറം പീപ്പിള്‍സ് മൂവ്മെന്റ് അംഗമായ ബാരില്‍ 9,370 വോട്ടുകള്‍ക്ക് മിസോ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥി എഫ് ലാല്നുന്മാവിയയെ പരാജയപ്പെടുത്തിയത്.
Read Also : ചുരുങ്ങിയ ദിവസങ്ങൾ, 350 മില്യൺ കാഴ്ചക്കാർ; റിസ്വാൻ പന്തടിച്ചു കയറിയത് റെക്കോഡിലേക്ക്!
32-കാരിയായ ബാരില്‍ വന്നേസാന്ഗി മേഘാലയയിലെ ഷില്ലോങ്ങിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ടിവി അവതാരകയായിരുന്ന വന്നേസാന്ഗി ഐസ്വാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോര്‍പ്പറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ വലിയ ആരാധക പിന്തുണയുള്ള സെലിബ്രിറ്റി കൂടിയാണ് ബാരില്‍ വന്നേസാന്ഗി. ഇന്‍സ്റ്റാഗ്രാമില്‍ 2.51 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.
Story Highlights : Baryl Vanneihsangi the youngest woman MLA of Mizoram