ഇന്ത്യയുടെ ബിരിയാണി പ്രണയം അവസാനിക്കുന്നില്ല; 2023- ലെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ ഒന്നാമത്!
വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരം നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഓരോ സംസ്ഥാനത്തിനും, നാടിനും ഗ്രാമത്തിനും വരെ തങ്ങളുടേതായ മുദ്ര പതിപ്പിച്ച വിഭവങ്ങളുണ്ട്. സ്നേഹവും അതിഥി സൽക്കാരവും പ്രഘോഷിക്കാനുള്ള ഏറ്റവും നല്ല മാധ്യമവും ഭക്ഷണം തന്നെ. 2023 വർഷം അവസാനിക്കുമ്പോൾ ഇൻഡ്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി ആപ്പ്. (Biriyani tops the list of India’s most favorite food)
സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം തുടർച്ചയായ എട്ടാം വർഷവും ഇന്ത്യക്കാരുടെ പ്രിയഭക്ഷണം എന്ന പദവി ബിരിയാണിക്ക് തന്നെ. അതായത് ഇന്ത്യക്കാരുടെ ബിരിയാണി പ്രണയം അവസാനിക്കുന്നില്ല. വർഷത്തിന്റെ ആദ്യ ദിനം മാത്രം 4.3 ലക്ഷം ബിരിയാണി ഓർഡറുകൾ ലഭിച്ചതായാണ് റിപ്പോർട്ട്.
Read also: ഒമ്പത് വര്‍ഷത്തിനിടെ കഴിച്ചത് 627 തവണ; ഇഷ്ടഭക്ഷണത്തിനായി യുവതി ചെലവാക്കിയത് 32 ലക്ഷം രൂപ
ഓരോ മിനിറ്റിലും 153 ബിരിയാണികൾക്കാണ് ഓർഡർ വരുന്നത്. അതായത് ഓരോ സെക്കന്റിലും ഏകദേശം 2.5 ഓർഡറുകൾ ഈ വർഷം സ്വിഗ്ഗിയിൽ എത്തിയിട്ടുണ്ട്. ഈ വർഷം 40,30,827 തവണയാണ് സ്വിഗ്ഗിയിയിൽ ബിരിയാണി എന്ന വിഭവം ആളുകൾ സ്വിഗ്ഗിയിൽ സെർച്ച് ചെയ്തിരിക്കുന്നത്. ഓരോ ആറാമത്തെ ബിരിയാണിയുടെ ഓർഡർ വന്നിരിക്കുന്നത് ഹൈദരാബാദിൽ നിന്നാണ്.
ആളുകൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു വിഭവം പിസ്സ ആണ്. 2023-ലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ദിവസം കണക്കില്ലാത്ത പിസ്സ ഓർഡറുകളാണ് സ്വിഗ്ഗിയിലെത്തിയത്.
Story highlights: Biriyani tops the list of India’s most favorite food