ഒമ്പത് വര്‍ഷത്തിനിടെ കഴിച്ചത് 627 തവണ; ഇഷ്ടഭക്ഷണത്തിനായി യുവതി ചെലവാക്കിയത് 32 ലക്ഷം രൂപ

December 3, 2023

സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഇഷ്ടഭക്ഷണം കഴിക്കാനായി എത്ര രൂപയും ചെലവഴിക്കാനും മടിയില്ലാത്തവരെ നമുക്കിടയില്‍ കാണാം. അതുപോലെ തന്റെ ഇഷ്ടഭക്ഷണത്തിനായി ഏകദേശം 32 ലക്ഷത്തോളം രൂപ ചെലവാക്കിയ ചൈനയിലെ ഒരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ( Woman spent 32 lakh rupees for her favorite food )

ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാന്‍ഗ്സു സ്വദേശിനിയായ മീറ്റ് കോങ്് എന്ന യുവതിയാണ് കഥയിലെ താരം. തന്റെ ഇഷ്ടഭക്ഷണമായ ഹോട്‌പോട് കഴിക്കാന്‍ വേണ്ടിയാണ് യുവതി ഇത്രയും തുക ചെലവഴിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇഷ്ടവിഭവം കഴിക്കുന്നതിനായി കോങ് 2,70,000 യുവാന്‍ (32 ലക്ഷം രൂപ) ആണ് ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കാലയളവിനിടെ 627 തവണയാണ് ഈ വിഭവം കഴിച്ചത്.

ചൈനയിലെ വളരെ പ്രശസ്തമായ ഭക്ഷണ വിഭവങ്ങളിലൊന്നാണ് ഹോട്ട് പോട്ട്. ഒരു മേശയുടെ മധ്യഭാഗത്ത് ചൂടുള്ള ലോഹപാത്രം സ്ഥാപിക്കുകയും ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇതിന്ചുറ്റും വെയ്ക്കും. തുടര്‍ന്ന് ആളുകള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ളത് പാകം ചെയ്ത് കഴിക്കുന്നതാണ് രീതി. ചൈനയിലെ ഹൈഡിലാവോ എന്ന വളരെ പ്രശസ്തമായ ഈ റെസ്റ്റോറന്റില്‍ നി്ന്നാണ് കോങ് ആദ്യമായി ഹോട്ട്പോട്ട് കഴിച്ചത്. സ്പൈസിയായുള്ള സിഷ്വാനും മികച്ച സര്‍വ്വീസുമാണ് ഈ റെസ്റ്റോറന്റിലെ പ്രത്യേകത. അതോടെ ഹോട് പോട് കോങ്ങിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

Read Also: ചോക്ലേറ്റ് കഴിക്കാനും കാരണങ്ങൾ; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ!

അതേസമയം തന്റെ ഭക്ഷണപ്രേമത്തെപ്പറ്റി കോങ്് മനസ് തുറന്നിരുന്നു. രുചികരമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് എന്റെ പ്രാധാന ഹോബികളിലൊ്ന്ന്. എന്നാല്‍ താന്‍ പാചകം ചെയ്യാറില്ല. എനിക്ക് മറ്റു ഹോബികളില്ലെന്നും വസ്ത്രങ്ങളോടും മേക്കപ്പ് സാധനങ്ങളോടും തനിക്ക് താത്പര്യമില്ലെന്നും കോങ് വ്യക്തമാക്കി. പ്രാദേശിക ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ് ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുന്ന കോങ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി സ്ഥിരമായി ഹോട്ട്പോട്ട് കഴിക്കുന്നയാളാണെന്നാണ് തന്റെ ഹോട്ട്പോട്ട് പ്രേമത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം ഹോട്ട്പോട്ടിനോടുള്ള പ്രേമം ആരോഗ്യത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കിയെന്ന് കോങ്് പറയുന്നുണ്ട്. 13 കിലോയോളം ഭാരം കൂടാനും ഈ ശീലം കാരണമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Story highlights : Woman spent 32 lakh rupees for her favorite food