കറിക്ക് അരിയാന്‍ എളുപ്പം.. അപകടകാരികളായി മാറുന്ന കട്ടിങ് ബോര്‍ഡുകള്‍..!
അടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് കട്ടിങ് ബോര്‍ഡുകള്‍. പച്ചക്കറികള്‍ അരിയാനും മറ്റുമായി മിക്ക വീടുകളിലും ഇത് ഉപയോഗിക്കാറുണ്ട്. അപകടകാരികളായി മാറുന്ന കട്ടിങ് അഥവാ ചോപ്പിങ് ബോര്‍ഡുകളെ കുറിച്ചാണ് പറയുന്നത്. പ്ലാസ്റ്റിക്കും തടിയും മുളയും റബ്ബറും ഉപയോഗിച്ചുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ എങ്ങനെയാണ് അപകടകാരികളാകുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ…? ( Chopping boards is dangerous health hazard )
ചോപ്പിങ് ബോര്‍ഡ് ഉപയോഗിച്ച് പച്ചക്കറി അരിയുമ്പോള്‍ ശരീരത്തിന് ഹാനികരമായ ചില മൈക്രോപ്ലാസ്റ്റിക്കുകളും സൂക്ഷ്മ കണങ്ങളും ഭക്ഷണത്തില്‍ കലരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ കണങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് നീര്‍ക്കെട്ട്, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കോശങ്ങള്‍ക്ക് നാശം, അലര്‍ജിക് പ്രതികരണങ്ങള്‍, പ്രത്യുത്പാദനശേഷിക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു.
മാത്രവുമല്ല ചില പ്ലാസ്റ്റിക് ചോപ്പിങ് ബോര്‍ഡുകള്‍ പോളിപ്രൊപ്പിലൈന്‍, പോളിഎഥിലൈന്‍ തുടങ്ങിയ നാനോ വലുപ്പത്തിലുള്ള കണങ്ങള്‍ പുറത്ത് വിടാനുള്ള സാധ്യതയും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചോപ്പിങ് ബോര്‍ഡില്‍ വച്ച് കാരറ്റ് പോലുള്ള പച്ചക്കറികള്‍ അരിയുമ്പോള്‍ ദശലക്ഷക്കണക്കിന് സൂക്ഷ്മ കണങ്ങളാണ് ഓരോ വര്‍ഷവും അതില്‍ ഉണ്ടാകുന്നത്.
Read Also : പ്രതിരോധം വീണ്ടും ശക്തമാക്കാം- രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ കറുവപ്പട്ട
കത്തി ബോര്‍ഡില്‍ സ്പര്‍ശിക്കുന്ന സമയത്താണ് ഈ കണങ്ങള്‍ പുറത്ത് വന്ന് പച്ചക്കറിയുമായി കലരുന്നത്. 14 മുതല്‍ 71 ദശലക്ഷം പോളിഎഥിലൈന്‍ മൈക്രോ പ്ലാസ്റ്റിക്കുകളും 79 ദശലക്ഷം പോളിപ്രൊപ്പിലൈന്‍ മൈക്രോപ്ലാസ്റ്റിക്കുകളും കട്ടിങ് ബോര്‍ഡുകള്‍ ഓരോ വര്‍ഷവും ഉണ്ടാക്കുന്നതായും ഗവേഷകര്‍ പറയുന്നു.
Story Highlights : Chopping boards is dangerous health hazard