ഒത്തുചേരലിന്റെയും നന്മയുടെയും ഒരു ക്രിസ്മസ് നാളുകൂടി..!
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കി ലോകം ആഘോഷനിറവിലാണ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ( Christmas celebration around the world )
ബന്ധങ്ങള്‍ പുതുക്കാനും സമ്മാനങ്ങള്‍ കൈമാറാനുമുള്ള അവസരം. പ്രത്യേക പ്രാര്‍ഥനകളോടെയാണ് ലോകമെമ്പാടുമുള്ള ദേവാലയങ്ങള്‍ ക്രിസ്മസ് രാവിനെ വരവേറ്റത്. കേരളത്തിലെ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനകളും നടന്നു. പുതു വസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാകും വിശ്വാസികള്‍ ഈ ദിവസം ആഘോഷമാക്കുന്നത്.
കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
Read Also : ബാഡ് സാന്റയും വൈക്കോല്‍ ആടും; ക്രിസ്മസ് കാലത്തെ ചില വ്യത്യസ്ത ആചാരങ്ങൾ..!
Story highlights : Christmas celebration around the world