നയന്‍സിന്റെ ക്രിസ്മസം ആഘോഷം കുടുംബത്തോടൊപ്പം കൊച്ചിയില്‍; ചിത്രങ്ങളുമായി വിക്കിയും

December 25, 2023

തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇത്തവണ ക്രിസ്മസ് അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷിക്കാനായി കൊച്ചിയിലെത്തിയിരിക്കുകയാണ് താരദമ്പതികള്‍. നയന്‍താരയുടെ കുടുംബത്തോടൊപ്പമാണ് ക്രിസ്മസ് ആഘോഷമാക്കിയത്. വിഘ്‌നേഷ് ശിവനും മക്കളായ ഉലകിനും ഉയിരിനും ഒപ്പം കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ നയന്‍താരയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ( Nayanthara and Vignesh Shivan christmas celebration Kochi )

കൊച്ചിയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനും പങ്കുവച്ചിരുന്നു. കേരള സ്‌പെഷ്യല്‍ വിഭവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച വിക്കി കൊച്ചിയിലെ ക്രിസ്മസ് എക്കാലവും സ്‌പൈസി ആണെന്നാണ് കുറിച്ചത്. നല്ല ഭക്ഷണപ്രിയരുമാണ് നയന്‍താരയും വിഘ്‌നേഷും. കടല്‍ വിഭവങ്ങളോട് തങ്ങള്‍ക്കുള്ള ഇഷ്ടം വിക്കി പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇതോടെയാണ് ഇത്തവണത്തെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം കൊച്ചിയിലാണെന്ന് താരങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ഓണത്തിനും അമ്മയെയും അച്ഛനേയും കാണാന്‍ നയന്‍താര കുടുംബസമേതം കൊച്ചിയില്‍ എത്തിയിരുന്നു. അമ്മയുടെയും മക്കളായ ഉലകിനും ഉയിരിനും ഒപ്പമുള്ള ചിത്രങ്ങളും നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Read Also : നക്ഷത്രക്കണ്ണുള്ള കുഞ്ഞു മലാഖ; റാഹയെ പരിചയപ്പെടുത്തി രണ്‍ബീറും ആലിയ ഭട്ടും

തമിഴകത്തെ പവര്‍ കപ്പിളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. നയന്‍താര അഭിനയത്തില്‍ മികവ് കാട്ടുമ്പോള്‍ സംവിധാനരംഗമാണ് വിഘ്‌നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്‌ച്ചേഴ്‌സ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണകമ്പനിയും ഈ ദമ്പതികള്‍ക്കുണ്ട്.

Story highlights : Nayanthara and Vignesh Shivan christmas celebration Kochi