നക്ഷത്രക്കണ്ണുള്ള കുഞ്ഞു മലാഖ; റാഹയെ പരിചയപ്പെടുത്തി രണ്‍ബീറും ആലിയ ഭട്ടും

December 25, 2023

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ താരപുത്രിയെ പരിചയപ്പെടുത്തി രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരദമ്പതികള്‍ തങ്ങളുടെ മകള്‍ റാഹയുടെ മുഖം പ്രേക്ഷകര്‍ക്ക് മുന്നിലായി വെളിപ്പടുത്തിയിരിക്കുകയാണ്.
കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയ സമയത്താണ് താരദമ്പതികള്‍ റാഹയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ( Alia Bhatt-Ranbir Kapoor present daughter Raha )

അച്ഛന്‍ രണ്‍ബീറിന്റെ കൈകളില്‍ ഗൗരവത്തോടെയിരിക്കുന്ന കുഞ്ഞു റാഹയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞുനില്‍ക്കുന്നത്. ഏറെ കാലമായി താരദമ്പതികളുടെ മകളെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്കും ക്രിസ്മസ് ദിനത്തില്‍ ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനം തന്നെയായിരുന്നുവിത്. ചുവപ്പ് വെല്‍വെറ്റ് ഷൂവും വെള്ളയും പിങ്ക് നിറത്തിലുള്ള ഉടുപ്പും ധരിച്ച് അതിസുന്ദരിയായി റാഹയെ ചിത്രങ്ങളില്‍ കാണാം.

റാഹയുടേത് അല്‍പ്പം ഇളം നിറത്തിലുള്ള കണ്ണുകളാണ്. കപൂര്‍ കുടുംബത്തിന്റെ തുടര്‍ച്ചയാണ് ആ കണ്ണുകളെന്നാണ് ആരാധകരുടെ കണ്ടത്തല്‍. ആലിയയും രണ്‍ബീറും ഇന്നലെ മഹേഷ് ഭട്ടിന്റെ വീട്ടില്‍ ക്രിസ്മസ് തലേ ദിവസത്തെ അത്താഴവിരുന്നില്‍ പങ്കെടുത്ത് കുറച്ചുസമയത്തിന് ശേഷമാണ് റാഹയെ എല്ലാവര്‍ക്കുമായി കാണിച്ചത്. അടുത്തിടെ, റാഹയുടെ ഒന്നാം പിറന്നാളിന് ആലിയ ചില ചിത്രങ്ങള്‍ പങ്കിട്ടിരുന്നു.

Read Also : ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചന്‍..!

2022 നവംബര്‍ ആറിനാണ് റാഹയുടെ ജനനം. ഇന്നുവരെ രണ്‍ബീറും ആലിയയും റാഹയുടെ ചിത്രങ്ങള്‍ പങ്കിടുകയോ പാപ്പരാസികളെ ഫോട്ടോകള്‍ പകര്‍ത്താന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല.

Story Highlights : Alia Bhatt-Ranbir Kapoor present daughter Raha