നാല് മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ അറിഞ്ഞിരിക്കാന്‍..?
രാവിലെ ഉറക്കം ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ നമുക്കൊപ്പം ഉണ്ടാവുന്ന സന്തത സഹചാരിയായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. നമുക്ക് ആവശ്യമുള്ളതെന്തും നിമിഷങ്ങള്‍ക്കുള്ളില്‍ വിരല്‍ത്തുമ്പില്‍ എത്തുമെന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ദിവസവും നാല് മണിക്കൂറിലധികം സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍..? ( Daily smartphone use can affect mental health )
ഇത്തരത്തില്‍ നാല് മണിക്കൂറില്‍ അധികം സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊറിയയിലെ ഹാന്യാങ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഏറെ ഗൗരവകരമായ മുന്നറിയിപ്പ് നല്‍കുന്നത്. അമ്പതിനായിരത്തിലധികം കൗമാരക്കാരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ദിവസവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമാണ് പഠനത്തിന് അടിസ്ഥാനമാക്കിയത്.
Read Also : വില്ലനാകുന്ന ടെൻഷൻ! നിയന്ത്രിക്കാൻ ഭക്ഷണ കാര്യത്തിൽ നൽകാം, കരുതൽ..
നാല് മണിക്കൂറില്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ സമ്മര്‍ദം, ആത്മഹത്യചിന്തകള്‍, ലഹരിമരുന്നുകളോട് ആകര്‍ഷണം എന്നിവയാണ് പ്രകടമാകുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൗമാരക്കാരില്‍ സ്മാര്‍ട് ഫോണിന്റെ ഉപയോഗം വളരെ കൂടുതലാണെന്ന് സംബന്ധിച്ച് നേരത്തെയും കൂടുതല്‍ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉറക്കുകുറവ്, കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍, സൈക്യാട്രിക് പ്രശ്നങ്ങള്‍ എന്നിവയടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
Story Highlights : Daily smartphone use can affect mental health