ARE YOU HAPPY? മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ക്യാമ്പയിനുമായി ഫ്ളവേഴ്സും ട്വന്റിഫോറും; ആശംസകളുമായി കെ.കെ ഷൈലജ
മാനസികാരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഫ്ളവേഴ്സും 24 ന്യൂസും ചേര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കമായിരിക്കുകയാണ്. Are You Happy..? എന്ന തലക്കെട്ടോടെ ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് ക്യാമ്പയിന്. സാമൂഹിക കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ക്യാമ്പയിനിന്റെ ഭാഗമായി അണിചേരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധരും ക്യാമ്പയിനിന്റെ ഭാഗമാകുന്നുണ്ട്. ( Flowers and TwentyFour news launched mental health campaign )
മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയാണ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തത്. സമകാലിക ലോകത്തെ ഓരോരുത്തരും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിട്ടിള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇത്രയും പ്രധാനപ്പെട്ട വിഷയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുജനങ്ങളില്‍ അവബോധമുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ ഫ്ളവേഴ്സിനെയും 24 ന്യൂസിനെയും മന്ത്രി അഭിനന്ദിച്ചു.
സന്തോഷമായിരിക്കുക എന്നതാണ് മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനായി ശാരീരികമായും മാനസികമായും നല്ല ആരോഗ്യമുണ്ടായിരിക്കണം. മനുഷ്യന്റെ ആരോഗ്യം വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടിരുക്കുന്നതാണ്. മികച്ച പോഷകാഹാരം കഴിക്കുന്നതിനൊപ്പം നല്ല രീതിയിലുള്ള വ്യായമവും മികച്ച ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നില്ല.
അതുപോലെ മാനസികാരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശരീരത്തിന് ആവശ്യമായ പോഷകാംശം കിട്ടുന്നതോടെ മനസ് ആരോഗ്യപൂര്‍ണമാകും. സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ മനസികമായി കൂടുതല്‍ മെച്ചപ്പെടുന്നതോടെ ശാരിരികമായി കൂടുതല്‍ ഉണര്വുള്ളരായിത്തീരും. ഇവയെല്ലാം പരസ്പര പൂരിതമാണെന്നും ഇതിനായി ഒരുമിച്ച് പരിശ്രമിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെന്റല്‍ ഹെല്‍ത്തിന് അര്‍ഹിക്കുന്ന പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ പലപ്പോഴും നമ്മള് പരാജയപ്പെടാറുണ്ട്. ഇതിനെ സംബന്ധിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും ബോധവാന്മാരായിരിക്കാനും പലപ്പോഴും നമ്മള് ശ്രമിക്കാറില്ല.
Read Also : വേണം, പുരുഷന്മാരുടെ മനസികാരോഗ്യത്തിനും കരുതൽ; ലക്ഷണങ്ങൾ അറിയാം
നമ്മളില്‍ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം. ഒരു പക്ഷെ നമുക്ക് ചുറ്റും നമ്മളറിയാതെ നിശബ്ദരായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകാം. കണ്ണുകള്‍ തുറന്ന് അടുത്തുള്ളയാളുടെ നൊമ്പരം മനസ്സിലാക്കാന്‍ സാധിച്ചാല്‍ കാര്‍മേഘം മൂടിയ പല ജീവിതങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ നമുക്ക് സാധിക്കും. അതിനായി മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള് കൂടുതല്‍ ബോധവാന്മാരാകുക എന്നതാണ് പ്രധാനം. ഇതിനായുള്ള ഒരു തുറന്ന വേദിയാണ് ഇപ്പോള്‍ ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് ഒരുക്കുന്നത്. ആരോഗ്യമുള്ള മനസ്സിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.
Story Highlights : Flowers and TwentyFour news launched mental health campaign