മുരങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയുള്ള ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ അറിയാം

December 2, 2023
Health benefits of moringa

നാട്ടിന്‍പുറങ്ങളിലെ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് മുരിങ്ങ. പോഷകങ്ങളുടെ കലവറയായ മുരിങ്ങയുടെ ഇലയും കായും പൂവുമെല്ലാം ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പതിവാണ്. നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാര്‍ക്കിടയില്‍ മറ്റു വിഭവങ്ങള്‍ക്കൊപ്പം ഒന്നുകൂടെ എന്നതിലപ്പുറം കാര്യമായി പരിഗണിക്കാറില്ല, ( Health benefits of moringa )

നഗരപ്രദേശങ്ങളിലെല്ലാം മുരിങ്ങയ്ക്ക് ആവശ്യക്കാര്‍ കൂടതലാണ്. കാരണം വേറൊന്നുമല്ല, മുരിങ്ങയുടെ ഗുണങ്ങള്‍ മനസിലാക്കി എന്നതാണ് ഈ മാറ്റത്തിന് കാരണം. നാട്ടിന്‍പുറങ്ങളില്‍ നിന്നും കയറ്റിപ്പോകുന്ന മുരിങ്ങ വലിയ വിലയക്കാണ് നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ വിറ്റുപോകുന്നത്.

വിവിധ പോഷകങ്ങളുടെ കലവറയാണ് മുരിങ്ങ. വൈറ്റമിന്‍ എ, സി, ഇ എന്നിവയും ധാതുക്കളായ കാത്സ്യം, പൊട്ടാസ്യം, അയേണ്‍ എന്നിവയാലും സമ്പുഷ്ടമാണ്. അമിനോ ആസിഡുകള്‍, ആന്റി-ഓക്‌സിഡന്റ്‌സ് എന്നിങ്ങനെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ചെറിയ തോതിലുള്ള ഗുണങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കും. എന്നാല്‍ മുരിങ്ങയുടെ കൂടുതല്‍ ഗൂണങ്ങളെക്കുറിച്ച് അറിയാം…

മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ശരീരത്തില്‍ അമിതമായിട്ടുള്ള കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

Read Also : ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ അറിയാം

സിങ്കിന്റെ മികച്ച ഉറവിടങ്ങളിലൊന്നാണ് മുരിങ്ങയില. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയും. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും മുരിങ്ങയില സഹായകമാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു വിഭവമാണ് മുരിങ്ങ. ഇത് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ശരീരത്തിലെ ആവ്ശ്യത്തിലധികമുള്ള കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനാണ് മുരിങ്ങയില സഹായിക്കുക.

മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായതും സജീവവുമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്‌.

Story Highlights: Health benefits of moringa