‘ചുറ്റും ആരാധികമാര്‍’ ഡാന്‍സുമായി ചാക്കോച്ചന്റെ മകന്‍ ഇസു

December 18, 2023

അടിപൊളി ഡാന്‍സുമായി മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ അനിയത്തിപ്രാവിലെ ‘ഒരു രാജമല്ലി വിടരുന്ന പോലെ…’ എന്ന ഗാനത്തിലെ പ്രകടനത്തിലൂടെ വലിയ ആരാധക വൃന്ദത്തെയാണ് കിട്ടിയത്. ഇപ്പോള്‍ ചാക്കോച്ചന്റെ ഏകപുത്രന്‍ ഇസ്ഹാക് എന്ന ഇസുവിന്റെ ഡാന്‍സാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. ( Kunchacko boban son Izahaak dances to the tunes of Anniyan )

വിക്രം നായകനായി തകര്‍ത്തഭിനയിച്ച അന്യന്‍ സിനിമയിലെ ‘അണ്ടന്‍ക്കാക്ക കൊണ്ടകാരി’ എന്ന പാട്ടിന് ഇസഹാക്കും കൂട്ടുകാരും ആടിത്തകര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. കൊച്ചുകുട്ടികള്‍ വേദിയില്‍ ഡാന്‍സ് ചെയ്യുമ്പോഴുള്ള എല്ല നര്‍മങ്ങളും ചേര്‍ന്നതാണ് സ്‌കൂളിലെ പരിപാടിക്കിടയിലുള്ള നൃത്തരംഗം. ചാക്കോച്ചനെപ്പോലെ ഇസഹാക്കിനും ചുറ്റും ആരാധികമാര്‍ ഉണ്ടെന്നതും യാദൃശ്ചികമായ കാര്യമാണ്.

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും 14 വര്‍ഷത്തിന് ശേഷം പിറന്ന കുഞ്ഞാണ് ഇസഹാക്. കണ്ടാല്‍ പാവമാണെന്ന് തോന്നുമെങ്കിലും വീട്ടിലെത്തിയാല്‍ കുറച്ച് വികൃതിയെല്ലാം ഒപ്പിക്കാറുണ്ടെന്ന് ചാക്കോച്ചന്‍ തന്നെ പറയാറുണ്ട്.

Read Also : ഇതിലും ക്യൂട്ടായി എങ്ങനെ ഡാൻസ് ചെയ്യും? മകനൊപ്പമുള്ള നൃത്ത വിഡിയോ പങ്കുവെച്ച് പാർവതി കൃഷ്ണ

പ്രിയക്ക് നേരെ ഇസഹാക്കിന്റെ ചില കുസൃതികള്‍ തനിക്ക് പോലും ചെയ്യാന്‍ കാര്യമാണെന്നാണ് തമാശരൂപേണ ചാക്കോച്ചന്‍ പറയാറുള്ളത്. നൃത്തത്തില്‍ മികവ് തെളിയിച്ച ഇസു ചാക്കോച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക് ചുവട് വയ്ക്കുമോ എന്നാതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Story highlights : Kunchacko boban son Izahaak dances to the tunes of Anniyan