എന്റെ രാജകുമാരനൊപ്പം..- വിവാഹനിശ്ചയത്തിന് മുന്നോടിയായി മറ്റൊരു ചടങ്ങ്; ചിത്രങ്ങൾ പങ്കുവെച്ച് മാളവിക ജയറാം

December 22, 2023

വളരെ ലളിതമായ ചടങ്ങുകൾക്കൊപ്പമാണ് ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയം നടന്നത്. പങ്കെടുത്ത ആളുകളെയും വളരെ ചുരുക്കിയാണ് ക്ഷണിച്ചത്. എന്നാൽ, ആഘോഷങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. ഇപ്പോഴിതാ, വിവാഹ നിശ്ചയത്തിന് തലേന്ന് മറ്റൊരു ചടങ്ങ് നടന്നതായി പങ്കുവയ്ക്കുകയാണ് മാളവിക ജയറാം. ക്രിസ്ത്യൻ രീതിയിൽ പ്രതിജ്ഞ കൈമാറൽ നടന്നുവെന്നാണ് ചിത്രങ്ങളിലൂടെ മാളവിക പങ്കുവയ്ക്കുന്നത്.

‘7-12-2023 – എന്റെ സന്തോഷകരമായ നിമിഷം. ഞാൻ എന്റെ രാജകുമാരനോടൊപ്പം വെളുത്ത വസ്ത്രം ധരിച്ച് ഇടനാഴിയിലൂടെ നടന്നു. വിവാഹ നിശ്ചയത്തിന്റെ തലേന്ന് ഞാനും നവനീതും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ പ്രതിജ്ഞ കൈമാറി.’- മാളവിക കുറിക്കുന്നു. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയിൽ ചാർട്ടേഡ്അ ക്കൗണ്ടന്റ് ആണ് നവ് ഗിരീഷ്. പാലക്കാട് സ്വദേശിയാണ്. യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

Read also: ബലൂണ്‍ ലൈറ്റിങ്ങില്‍ ചിത്രീകരണം; ട്രെന്‍ഡായി ‘പുന്നാര കാട്ടിലേ’ ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍

അതേസമയം, അടുത്തിടെയായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും ഔദ്യോഗികമായി പ്രണയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വളരെ മനോഹരമായ ഒരു ചടങ്ങിലാണ് കാളിദാസും താരിണിയും വിവാഹ നിശ്ചയം നടത്തിയത്. 

Story highlights- malavika jayaram shares pre engagement party photos