മുണ്ടും ഷര്ട്ടും ധരിച്ചെത്തി; വിരാട് കോലിയുടെ റെസ്റ്റോറന്റില് പ്രവേശിപ്പിച്ചില്ലെന്ന് യുവാവ്
വസ്ത്രത്തിന്റെ പേരില് ഇന്ത്യന് ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്റില് പ്രവേശനം നിഷേധിച്ചെന്ന് ആരോപണവുമായി യുവാവ്. കോലിയുടെ മുംബൈയിലുള്ള വണ്8 കമ്യൂണ് എന്ന റെസ്റ്റോറന്റിന് മുന്നില് നിന്നുള്ള വീഡിയോയും യുവാവ് പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ യുവാവിന്റേതാണ് വീഡിയോ. വെള്ള മുണ്ടും ഷര്ട്ടും ധരിച്ചാണ് ഇയാള് റെസ്റ്റോറന്റില് എത്തിയത്. ( Man denied entry to Virat Kohli’s restaurant )
ഇതിനകം വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമില് പ്രചരിക്കുന്ന വീഡിയോ ഇതുവരെ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്. മുംബൈയില് എത്തി ഹോട്ടലില് പോയി ചെക്ക് ഇന് ചെയ്ത ശേഷം വേഗത്തില്
ജുഹൂവിലുള്ള കോലിയുടെ റെസ്റ്റോറന്റിലേക്ക് എത്തിയതായിരുന്നുവെന്നാണ് വീഡിയോയില് പറയുന്നത്. ഇതിനായി രാംരാജില് നിന്ന് പുത്തന് വേഷ്ടി വാങ്ങിയതായും പറയുന്നു.
Person with Veshti was not allowed in @imVkohli 's Restaurant
— உன்னைப்போல் ஒருவன் (@Sandy_Offfl) December 2, 2023
Very nice da👌 pic.twitter.com/oTNGVqzaIz
എന്നാല്, തന്റെ വേഷം കണ്ട് റെസ്റ്റോറന്റിനുള്ളിലേക്ക് കടക്കാന് പോലും പുറത്തുള്ള സ്റ്റാഫ് അനുവദിച്ചില്ല. റെസ്റ്റോറന്റിന്റെ ഡ്രസ് കോഡിന് ചേരുന്നതല്ല, തന്റെ വേഷമെന്നായിരുന്നു ലഭിച്ച വിശദീകരണമെന്നും വീഡിയോയില് പറയുന്നു.
സമ്മിശ്ര പ്രതികരണമാണ് യുവാവിന്റെ വീഡിയോയ്ക്ക് സോഷ്യല് മീഡിയയില് നിന്ന് ലഭിക്കുന്നത്. ചിലര് ഇത് പ്രത്യേക വേഷത്തോടുള്ള അവഗണനയാണ് എന്ന് പ്രതികരിച്ചപ്പോള്, മറ്റുചിലര് റെസ്റ്റോറന്റിലെ ഡ്രസ് കോഡ് പാലിക്കാന് ബാധ്യതയുണ്ടെന്ന് പറയുന്നു.
സംസ്കാരത്തോടുള്ള അവഗണനയായി ഇതിനെ കാണേണ്ടതില്ലെന്നതായിരുന്നു മറ്റൊരു പ്രതികരണം. താന് ഷോര്ട്സും സ്ലിപ്പറും ധരിച്ച് എത്തിയ സമയത്തും ഡ്രസ് കോഡ് പാലിക്കാത്തതിനാല് സമാന അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നാണ് ഇയാള് പറഞ്ഞത്.
Story Highlights : Man denied entry to Virat Kohli’s restaurant