അനുകരിക്കരുത്; പാസഞ്ചർ സീറ്റിലിരുന്ന് ഒരാൾ കാർ ഓടിക്കുന്ന അവിശ്വസനീയ കാഴ്ച- വിഡിയോ

December 15, 2023

ചിലർക്ക് ഡ്രൈവിംഗ് ഒരു ഹരമാണ്. അതിവിദഗ്ധമായ രീതിയിൽ അങ്ങനെയുള്ളവർ വാഹനം ഓടിച്ച് അമ്പരപ്പിക്കും. ഇരുചക്രവാഹനമോ ഫോർവീലറോ ഓടിക്കുമ്പോൾ ആളുകൾ സ്വീകരിക്കുന്ന വിചിത്രമായ ഡ്രൈവിംഗ് വൈദഗ്ധ്യവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാരുറുണ്ട്. എന്നാൽ ഇപ്പോഴിതാ, അങ്ങനെയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുകയാണ്.ഒരാൾ കാറോടിക്കുകയാണ്‌ വിഡിയോയിൽ. പക്ഷേ സാധാരണ രീതിയിലല്ല എന്നുമാത്രം.

X-ൽ പങ്കുവെച്ച വിഡിയോയിൽ, ഒരാൾ വളരെ അലക്ഷ്യമായി വാഹനമോടിക്കുന്നത് കാണിക്കുന്നു. എന്നാൽ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതിനുപകരം, യാത്രക്കാരുടെ സീറ്റിൽ ഇരുന്ന് കാലുകൊണ്ട് വാഹനം ഓടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഈ വിചിത്രമായ രീതി അദ്ദേഹം മെയിൻ റോഡിൽ മാറ്റുവാഹനങ്ങൾക്ക് ഒപ്പമാണ് കാണിക്കുന്നത്.

Read also: വ്‌ലാഡിമിര്‍ പുടിന് നേരെ വധശ്രമം, കാന്‍സര്‍ ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും; 2024-ലെ ബാബ വാംഗ പ്രവചനങ്ങള്‍..

വിഡിയോ രസകരമാണെങ്കിലും ഇങ്ങനെയുള്ള ഡ്രൈവിംഗ് രീതികളുടെ അപകടമാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ച് മറ്റുള്ളവർക്കുകൂടി അപകടം ക്ഷണിച്ച് വരുത്തുന്നു എന്നതാണ് എല്ലാവരും കമന്റ്റ് ചെയ്യുന്നത്.

Story highlights- man drives car from passenger seat