‘മമ്മൂക്ക തുടങ്ങിവച്ച പ്രസ്ഥാനം, ആ സമയത്ത് ഒരു നിബന്ധന മാത്രം’; ഫാന്‍സ് അസോസിയേഷന്‍ വാര്‍ഷികത്തില്‍ മോഹന്‍ലാല്‍

December 18, 2023

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ 25-ാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാന്‍ തന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘എനിക്കെന്റെ പിള്ളേരുണ്ടെടാ…’ എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ( Mohanlal Speech at Fans Association Anniversary )

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

‘ഞാനുണ്ട് ഏട്ടാ കൂടെ’ എന്ന് ഒരായിരം പേര്‍ ഒന്നിച്ചു പറയുമ്പോള്‍ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരില്‍ കാണുമ്പോള്‍ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്‌നേഹമല്ലാതെ മറ്റൊന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.

ഒരു നടനെന്ന നിലയില്‍ ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. കഴിഞ്ഞ 43 വര്‍ഷത്തിനിടെ മലയാളികളുടെ മനസില്‍ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹം കൊണ്ടും പ്രാര്‍ഥന കൊണ്ടും മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നെടുമ്പാശേരി സിയാല്‍ കണ്‍വെഷന്‍ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

Read Also : ആവേശമാകാൻ സലാർ; റിലീസിന് മുന്നോടിയായി പുതിയ ട്രെയ്‌ലർ എത്തി

തന്റെ ഫാന്‍സ് അസോസിയേഷനോട് അന്ന് താന്‍ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും ചടങ്ങില്‍ വ്യക്തമാക്കി.

Story Highlights : Mohanlal Speech at Fans Association Anniversary