ഞങ്ങളുടെ ജീവിതത്തിന് നിറംപകരുന്ന കുഞ്ഞിപ്പെണ്ണ്- നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി സുഹൃത്തുക്കൾ

December 20, 2023

മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ, പിറന്നാൾ നിറവിലാണ് താരം. നിരവധി താരങ്ങളാണ് നസ്‌റിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിന് നിറംപകരുന്ന കുഞ്ഞിപ്പെണ്ണ് എന്നാണ് ദുൽഖർ നസ്രിയയെ വിശേഷിപ്പിച്ചിരിക്കുന്നത്. കുഞ്ഞനിയത്തിക്ക് പിറന്നാൾ ആശംസകൾ എന്ന് പൃഥ്വിരാജ് കുറിക്കുന്നു.

‘നച്ചക്കയ്ക്ക് ജന്മദിനാശംസകൾ. ചുറ്റുമുള്ള നിങ്ങളുടെ രസികത്വം മിസ് ചെയ്യുന്നു. ഉടൻ തിരികെ വരൂ ‘ എന്നാണ് തെലുങ്ക് താരം നാനി കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

READ ALSO: കൊടുങ്കാറ്റിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് പറന്നുപോയി; കാറ്റടങ്ങിയപ്പോൾ മരക്കൊമ്പിൽ സുരക്ഷിതനായി കുഞ്ഞ്!

’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലുമാണ് നടി ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്.

Story highlights- nazriya nazim celebrating her birthday