ആരോഗ്യമുള്ള ശരീരത്തിന് വേണം ഒമേഗ 3 ഫാറ്റി ആസിഡ്; ഡയറ്റില് ഉള്പ്പെടുത്താം ഈ ഭക്ഷണങ്ങള്
മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അതുകൊണ്ടുതന്നെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങള് ഡയറ്റില് ഉള്പ്പെടുത്തുകയും വേണം. തലച്ചോറിന്റേയും ഹൃദയത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. മാത്രമല്ല രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും സഹായകരമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ചില ഭക്ഷണ പദാര്ത്ഥങ്ങളെ പരിചയപ്പെടാം.
സാല്മണ് ഫിഷില് ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ട്യൂണ, മത്തി പോലെയുള്ള മത്സ്യങ്ങളിലും. ഇത്തരം മത്സ്യങ്ങള് ഡയറ്റില് ഉള്പ്പെടുത്തുന്നത് ആരോഗ്യകരമാണ്.
Read also: പത്തുവർഷം മുൻപ് ശ്രീദേവി ധരിച്ച ഗൗണും ആഭരണങ്ങളുമണിഞ്ഞ് ആദ്യ സിനിമയുടെ പ്രീമിയറിനെത്തി മകൾ ഖുഷി കപൂർ
ഒമേഗ 3 ഫാറ്റി ആസിഡാല് സമ്പന്നമായ മറ്റൊന്നാണ് ചണവിത്ത്. ശരീരത്തില് അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ചണവിത്ത് സഹായിക്കുന്നു. അമിതമായ ശരീരഭാരം നിയന്ത്രിക്കാന് ആഗ്രഹിക്കുന്നവര്ക്കും ചണവിത്ത് അഥവാ ഫ്ളാക്സ് സീഡ് ഡയറ്റില് ഉള്പ്പെടുത്താവുന്നതാണ്.
വാള്നട്ടിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങളാല് സമ്പന്നമായ വാള്നട്സ് ഡയറ്റില് ഉള്പ്പെടുത്തുന്നതും ആരോഗ്യകരമാണ്. ആന്റിഓക്സിഡന്റുകളാല് സമ്പന്നമായ വാള്നട്സ് രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
Story highlights- Omega three fatty acid foods