സൈബര്‍ ലോകത്തെ ഞെട്ടിച്ച വിപ്ലവകരമായ മാറ്റം; ചാറ്റ് ജിപിടിയ്ക്ക് ഒരു വയസ്
ഡിജിറ്റല്‍ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് എഐ സെര്‍ച്ച് എഞ്ചിനായ ചാറ്റ് ജിപിടി. 2022 നവംബര്‍ 30നാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ ചാറ്റ് ജിപിടി ആദ്യമായി അവതരിപ്പിച്ചത്. സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട വിപ്ലവകരമായ മാറ്റത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ( one year of Openai ChatGPT )
നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ ഞെട്ടിച്ചുകൊണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചാറ്റ്ജിപിടി സമൂഹമാധ്യമങ്ങളില്‍ വൈറലായത്. രണ്ട് മാസം കൊണ്ട് ഏകദേശം 13 ദശലക്ഷം പേര് ദിവസവും ഉപയോഗിക്കുന്ന ടെക്നോളജിയായി ഇത് വളര്‍ന്നു. ഇതേ നേട്ടം കൈവരിക്കാന്‍ നെറ്റ്ഫ്ലിക്സ് മൂന്നര വര്‍ഷവും, ട്വിറ്റര്‍ ( എക്സ്) രണ്ട് വര്‍ഷവും, ഫേസ്ബുക്ക് പത്ത് മാസവും, ഇന്‍സ്റ്റഗ്രാം രണ്ടര മാസവും എടുത്തു. ഗൂഗിള്‍ പ്ലസ് പതിനാല് മാസത്തിനൊടുവിലാണ് 10 കോടി വരിക്കാരിലെത്തിയത്. ഇതോടെ ഒരു കണ്‍സ്യൂമര്‍ സോഫ്റ്റവെയറിന് ലഭിച്ച ഏറ്റവും വേഗതയേറിയ വളര്‍ച്ച എന്ന റെക്കോഡും ഇതോടെ ചാറ്റ് ജിപിടി സ്വന്തമാക്കിയിരുന്നു.
എന്തായാലും കഴിഞ്ഞു പോയ ഒരു വര്‍ഷം എഐയെക്കുറിച്ച് ഏകദേശ ബോധ്യമുണ്ടാക്കാന്‍ എല്ലാവര്‍ക്കുമായി എന്നതാണ് പ്രധാന കാര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്സൈറ്റുമാണ് ചാറ്റ് ജിപിടിയുടെതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപ്പണ്‍ എഐയുടെ വെബ്സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളില്‍ 54.21 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2022 അവസാനത്തോടെയാണ് ചാറ്റ് ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത്. എന്നാല്‍ 2023 അവസാനത്തോടെ ചാറ്റ് ജിപിടിയുടെ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.
Read Also : 5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് റാപ്പിഡ് അലേര്‍ട്ട് സംവിധാനം; ലക്ഷ്യം സുരക്ഷിത ബാങ്കിങ്
ചാറ്റ് ജിപിടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാനെ പുറത്താക്കിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഡിജിറ്റല്‍ ലോകത്ത് ചാറ്റ് ജിപിടിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് കമ്പനി മേധാവിയായ സാം ഓള്ട്ട്മാന് ശ്രദ്ധേയനായത.് 2015 ഡിസംബറിലാണ് സാം ഓള്ട്ട്മാന്, ഗ്രെഗ് ബ്രോക്ക്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്ക്, ഇല്യ സുറ്റ്സ്കെവര്‍, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവരടങ്ങിയ സംഘം ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്. 2019 മുതല്‍ മൈക്രോസോഫ്റ്റാണ് കമ്പനിയുടെ പ്രാധാന നിക്ഷേപകര്‍.
Story Highlights : one year of Openai ChatGPT