ഒന്നിച്ചുള്ള 21 വർഷങ്ങൾ; വിവാഹവാർഷിക ചിത്രങ്ങളുമായി ഇന്ദ്രജിത്തും പൂർണിമയും

December 13, 2023

മലയാളികളുടെ പ്രിയ താരജോഡിയാണ് ഇന്ദ്രജിത്തും പൂർണിമയും. പരസ്പരം വളരെയധികം പിന്തുണ നൽകുന്ന ഇവർ ഇരുപത്തിയൊന്നാം വിവാഹ വാർഷികത്തിലേക്ക് ചുവടുവയ്ക്കുകയാണ്. 2002 ഡിസംബർ 13നായിരുന്നു പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര ആരംഭിച്ചത്. ഇപ്പോഴിതാ, വിവാഹ വാർഷികത്തിന് മനോഹരമായ ഒരു ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

പൂര്ണിമയുടെ ജന്മദിനംകൂടിയാണ് ഡിസംബർ 13. എല്ലാവരും ആശംസകളുടെ പ്രവാഹവുമായി രംഗത്തുണ്ട്.അതേസമയം, വളരെ മനോഹരമായ ഒരു സൗഹൃദമാണ് ഇന്ദ്രജിത്തിനും പൂർണിമയ്ക്കും ഇടയിലുള്ളത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പതിനേഴാം വാർഷികത്തിന് പൂർണിമ കുറിച്ച വാക്കുകൾ ഇന്നും ശ്രദ്ധേയമാണ്. (poornima and indrajith celebrating 21st wedding anniversary)

‘ആ ദിവസമാണ് എന്നോട് ഇന്ദ്രജിത്ത് വിവാഹാഭ്യർത്ഥന നടത്തിയത്. അന്നാണ് ഞങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രമെടുത്തതും. അന്ന് അയാൾക്ക് 20, എനിക്ക് 21ഉം. അന്ന് ഞാൻ ഒരു അഭിനേതാവും അദ്ദേഹം ഒരു വിദ്യാർത്ഥിയുമായിരുന്നു. ആ ദിനം എനിക്ക് വളരെ വ്യക്തമായി തന്നെ ഓർമയുണ്ട്. നമ്മളന്ന് വളരെ ശക്തമായ പ്രണയത്തിലായിരുന്നു. നമ്മുടെ നെഞ്ചിടിപ്പ് വർധിച്ച്, തൊണ്ട വരണ്ടു. മാത്രമല്ല ഈ ചിത്രം പകർത്തിയത് ആരാണെന്നറിയാമോ? അമ്മയാണ് (മല്ലിക സുകുമാരൻ). ഈ ചിത്രമെടുക്കുമ്പോൾ അമ്മയ്ക്ക് ആര്യമായിരുന്നോ ഞങ്ങളുടെ തലയിൽ പുകയുന്നതെന്താണെന്ന്? ഇന്ന് അമ്മയെ അടുത്തറിയുമ്പോൾ അന്ന് ഞങ്ങൾക്കിടയിലുണ്ടായിരുന്നതൊക്കെ അമ്മ മനസിലാക്കിയിരുന്നുവെന്നത് ഉറപ്പാണ്. മൂന്നു വർഷത്തെ പ്രണയകാലം, ദാമ്പത്യം.. വിവാഹ വാർഷിക ആശംസകൾ ഇന്ദ്രാ..’ പൂർണിമയുടെ വാക്കുകൾ.

Read also: ‘കിച്ചു ഈ ദിവസം മറന്നിരിക്കാം’; 29 വര്‍ഷം മുമ്പുള്ള വിവാഹ വിഡിയോ പങ്കുവച്ച് സിന്ധു കൃഷ്ണ

ഇന്ദ്രജിത്തിനും പൂർണിമയ്ക്കും രണ്ടു മക്കളാണ് ഉള്ളത്. പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന പാട്ടിന്റെ വഴിയേ സിനിമാലോകത്തേക്ക് എത്തിയപ്പോൾ നക്ഷത്ര അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്.

Story highlights-poornima and indrajith celebrating 21st wedding anniversary