എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നവരാണോ..? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍, ശ്രദ്ധ വേണം..

December 12, 2023

നമ്മളില്‍ പലരും ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ നടത്തമോ മറ്റു കായിക വിനോദങ്ങളിലോ ഏര്‍പ്പെടാന്‍ നമ്മള്‍ വിട്ടുപോകാറുമുണ്ട്. ദിവസം എട്ട് മണിക്കൂറിലധികം നിശ്ചലമായി ഇരിക്കുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനങ്ങള്‍. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്റെ സമയവും പരിശോധിക്കുന്ന 13 ഗവേഷണപ്രബന്ധങ്ങളുടെ താരതമ്യ പഠനത്തില്‍ നിന്നാണ് ഈ വിലയിരുത്തല്‍. ( Problems caused by sitting for hours )

ഇരുന്ന് ജോലി ചെയ്യുന്നത് അധികം ഊര്‍ജം ആവശ്യമില്ലാത്ത പ്രവര്‍ത്തിയാണെന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ദീര്‍ഘനേരത്തെ ഇരിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, രക്തത്തില്‍ അമിതമായ പഞ്ചസാര, അമിതമായ കൊഴുപ്പ്, അപകടകരമായ തോതിലെ കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. എന്നാല്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ദിവസവും 60 മുതല്‍ 75 മിനിറ്റു വരെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Read Also : ‘കിച്ചു ഈ ദിവസം മറന്നിരിക്കാം’; 29 വര്‍ഷം മുമ്പുള്ള വിവാഹ വിഡിയോ പങ്കുവച്ച് സിന്ധു കൃഷ്ണ

അതിനൊപ്പം തന്നെ ഏറെ നേരം വ്യായാമമില്ലാതെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വലിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനേരത്തെ ഇരിപ്പ് ഹൃദ്രോഗത്തിന്റെയും അര്‍ബുദത്തിന്റെയും സാധ്യതയും വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും എഴുന്നേല്‍ക്കാനും നടക്കാനുമൊക്കെ ശ്രമിക്കേണ്ടതാണ്.

Story Highlights : Problems caused by sitting for hours