വിയർപ്പുകൊണ്ടുള്ള ദുർഗന്ധം അകറ്റാൻ 10 മാർഗങ്ങൾ

December 27, 2023

ശരീരം വിയർക്കുന്നത് ഒരു സാധാരണ ശാരീരിക പ്രവർത്തനമാണ്. ചില ആളുകൾ സ്വാഭാവികമായും മറ്റ് ആളുകളേക്കാൾ കൂടുതൽ വിയർക്കുന്നു. മാത്രമല്ല, സഹിക്കാൻ പറ്റാത്ത ദുർഗന്ധവും അനുഭവപ്പെടും. എത്ര കുളിച്ചാലും മാറാത്ത വിയർപ്പിന്റെ ദുർഗന്ധം സ്വാഭാവികമായി മാറ്റാൻ സഹായിക്കുന്ന 10 മാർഗങ്ങൾ പരിചയപ്പെടാം.

വിയർപ്പിന്റെ ദുർഗന്ധം പ്രധാനമായും അപ്പോക്രിൻ ഗ്രന്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥികൾ ഉൽ‌പാദിപ്പിക്കുന്ന വിയർപ്പാണ് ദുർഗന്ധം ഉണ്ടാക്കുന്നത്. ശരീര ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്ന ഘടകങ്ങൾ ഇവയാണ്:

ഉള്ളി പോലുള്ള മണമുള്ളവ അടങ്ങിയ ഭക്ഷണക്രമം, പ്രമേഹം, ഫെനിൽ‌കെറ്റോൺ‌റിയ, ഹൈപ്പർ‌ഹിഡ്രോസിസ് തുടങ്ങിയ അസുഖങ്ങൾ, സിന്തറ്റിക്ക് വസ്ത്രങ്ങൾ ധരിക്കുന്നത്. ഇവയൊക്കെയാണ് കുട്ടികളിൽ വിയർപ്പിന് ദുർഗന്ധം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ.

ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനെഗർ. ഇത് പതിവായി ഉപയോഗിക്കുമ്പോൾ ബാക്ടീരിയ വർധിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ സാധിക്കും. ഒരു കോട്ടൺ തുണിയിൽ ആപ്പിൾ സിഡർ വിനഗർ മുക്കി വിയർപ്പുണ്ടാകുന്ന ഭാഗത്ത് പുരട്ടാം. ദിവസവും ഇത് രണ്ടുതവണ ചെയ്യുക-രാവിലെ കുളി കഴിഞ്ഞാലുടനും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും.

ബേക്കിംഗ് സോഡയാണ് മറ്റൊരു മാർഗം. ദുർഗന്ധം വമിക്കുന്ന ബാക്ടീരിയകളോട് പോരാടാൻ ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും മിക്സ് ചെയ്യുക.ഇത് പുരട്ടിയതിന് ശേഷം ഏകദേശം 2 മുതൽ 3 മിനിറ്റ് സൂക്ഷിക്കുക. ഇതിനു ശേഷം കുളിക്കാം. ദിവസവും ഒരുതവണ ഇങ്ങനെ ചെയ്യുക.

Read also: ‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’- ബോബി ഡിയോളിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സഹോദരൻ സണ്ണി ഡിയോൾ

നാരങ്ങാനീര് ചർമ്മത്തിന്റെ പി.എച്ച് കുറയ്ക്കാൻ സഹായിക്കുകയും ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കും. പകുതി നാരങ്ങ എടുത്ത് നേരിട്ട് പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. ഇതും ദിവസവും ഒരുതവണ ചെയ്‌താൽ തന്നെ ഗുണമുണ്ടാകും.

Story highlights- remedies help to reduce the armpit odor