ഇന്ത്യന്‍ ക്രിക്കറ്റിലെ പറക്കും മനുഷ്യന്‍; മുഹമ്മദ് കൈഫിന് പിറന്നാള്‍ ആശംസകളുമായി സച്ചിന്‍

December 1, 2023

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഫീല്‍ഡിങ്ങ് ഒഴിച്ചുകുടാനാകാത്ത താരമായിരുന്നു മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സിനെ കണ്ട് ആശ്ചരിപ്പെട്ട ക്രിക്കറ്റ് ലോകത്തിന് ഇന്ത്യയുടെ സംഭാവനയായിരുന്നു മുഹമ്മദ് കൈഫ്. ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ബാറ്റിങ്ങിലോ ബോളിങ്ങിലോ മികവ് തെളിയിക്കണമെന്ന മാനദണ്ഡങ്ങളൊന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ ബാധകമായിരുന്നില്ല. ഇന്ത്യന്‍ ടീമിലെ ഈ 11-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ പറക്കും മനുഷ്യന്‍ ഇന്ന് 43-ാം വയസ് പിന്നിടുകയാണ്. ( Sachin hails Mohammad Kaif’s fielding skill )

മൈതാനത്തെ പറന്നുനടന്ന് ക്യാച്ചെടുത്തിരുന്ന കൈഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സാക്ഷാല്‍ സച്ചിനുമെത്തി. പിറന്നാള്‍ ആശംസയുടെ കൂടെ കൈഫിന്റെ ഫീല്‍ഡിങ് മികവിനെ വാഴ്ത്താനും ക്ി്ക്കറ്റ് െൈദവം മറന്നില്ല. ഒരു വര്‍ഷം കൂടെ കടന്നുപോകുന്നു. എന്നാല്‍ നിങ്ങളുടെ ഫീല്‍ഡിംഗ് കഴിവുകള്‍ കാലാതീതമായി തുടരുന്നു സുഹൃത്തേ.. നിങ്ങള്‍ക്ക് ഒരു മികച്ച ജന്മദിനം ആശംസിക്കുന്നു, കൈഫ്. മൈതാനത്തും പുറത്തും തിളങ്ങുന്നത് തുടരുക എന്നായിരുന്നു സച്ചിന്റെ കുറിപ്പ്.

2003-ലെയും 2007-ലെയും ഏകദിന ലോകകപ്പുകള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സച്ചിനും കൈഫും കളത്തിലറങ്ങിയിരുന്നു. മൈതാനത്തെ അവരുടെ കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു. സച്ചിന്റെ ബാറ്റിംഗ് മികവും കൈഫ് തന്റെ അസാധാരണമായ ഫീല്‍ഡിംഗ് കഴിവുകളാലും പരിപൂര്‍ണ്ണമായിരുന്നു. രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പര ബഹുമാനവും ആദരവും പ്രതിഫലിപ്പിക്കുന്നതാണ് സച്ചിന്റെ ജന്മദിന സന്ദേശം. അവരുടെ സജീവമായ കായിക ജീവിതത്തിനപ്പുറം ക്രിക്കറ്റ് മൈതാനത്ത് രൂപപ്പെട്ട ബന്ധങ്ങളുടെ തെളിവാണിത്.

Read Also : ഇത് ചരിത്ര നേട്ടം..! ടി-20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട, വൈറലായി ആഹ്ലാദ വീഡിയോ

പരിമിത ഓവര്‍ ക്രിക്കറ്റിലേക്കുള്ള വരവോടെയാണ് മുഹമ്മദ് കൈഫിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാകുന്നത്. ഇന്ത്യക്ക് ആദ്യ അണ്ടര്‍-19 കിരീടം നേടിക്കൊടുത്ത നായകനില്‍ നിന്ന് സീനിയര്‍ ടീമില്‍ അരങ്ങേറി ആറ് വര്‍ഷത്തിനുള്ളില്‍ വെറും 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ച് തന്റെ 26-ാം വയസിലാണ് കളി അവസാനിപ്പിച്ചത്. എങ്കിലും ഈ ചെറിയ കാലയളവിനുള്ളില്‍ ഫീല്‍ഡിങ് മികവിനാല്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചുരുന്നു.

കൈഫ് എല്ലാം തികഞ്ഞ ഒരു ക്രിക്കറ്ററായിരുന്നില്ല. എന്നാല്‍ തന്റെ സ്വതസിദ്ധമായ ഫീല്‍ഡിങ്ങ് കഴിവുകൊണ്ട് ആരാധകരെ വിസ്മയപ്പിച്ചുകൊണ്ടിരുന്നു. നിര്‍ണായക സാഹചര്യങ്ങളിലെല്ലാം ടീമിന്റെ രക്ഷയക്കായി എത്തിയിരുന്നു. കരിയറിലൂടനീളമുള്ള ഈ പ്രകടനങ്ങള്‍ ഇന്ത്യന്‍ ആരാധകരെന്നും ഓര്‍ത്തുവയ്ക്കുമെന്നുറപ്പാണ്.

Story Highlights: Sachin hails Mohammad Kaif’s fielding skill