ഇത് ചരിത്ര നേട്ടം..! ടി-20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട, വൈറലായി ആഹ്ലാദ വീഡിയോ

November 30, 2023
Uganda qualified for 2024 T20 World cup

ചരിത്രത്തിലാദ്യമായി ഐസിസി ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. 20 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അവസാന ടീമായാണ് ഉഗാണ്ട യോഗ്യത നേടി ചരിത്രമെഴുതിയത്. 2024-ല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായിട്ടാണ് ലോകകപ്പ് നടക്കുക. അതോടൊപ്പം തന്നെ ലോകകപ്പ് യോഗ്യത ആഘോഷിക്കുന്ന ഉഗാണ്ടന്‍ താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ആഹ്ലാദ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ( Uganda qualified for 2024 T20 World cup )

യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ റുവാണ്ടയായിരുന്നു ഉഗാണ്ടയുടെ എതിരാളികള്‍. ഒമ്പത് വിക്കറ്റുകള്‍ക്കാണ് റുവാണ്ടയ്‌ക്കെതിരായ മത്സരത്തില്‍ ഉഗാണ്ട വിജയം പിടിച്ചത്. 18.5 ഓവറില്‍ 65 റണ്‍സിന് റുവാണ്ടയെ ഓള്‍ഔട്ടാക്കി 8.1 ഓവറില്‍ തികയുന്നതിന് മുന്നേ ഒരു വിക്കറ്റ് നഷട്ത്തില്‍ വിജയത്തിലേക്ക് ഉഗാണ്ട എത്തി.

Read Also : ഇന്ത്യന്‍ പരിശീലക കുപ്പായത്തില്‍ വീണ്ടും ദ്രാവിഡ്; കരാര്‍ പുതുക്കി ബിസിസിഐ

അവസാന മത്സരത്തില്‍ സിംബാബ്‌വെ കെനിയയെ 110 റണ്‍സിന് തോല്‍പ്പിച്ചെങ്കിലും ആദ്യ മത്സരത്തില്‍ ഉഗാണ്ടയോട് തോല്‍വി പിണഞ്ഞതാണ് ടീമിന് തിരിച്ചടിയായത്. അടുത്ത വര്‍ഷം ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ലോകകപ്പ്. 2022ല്‍ 16 ടീമുകളാണ് പങ്കെടുത്തിരുന്നത്.

Story Highlights: Uganda qualified for 2024 T20 World cup