നയൻതാരയ്ക്ക് പിന്നാലെ നിർമാണ രംഗത്തേക്ക് ചുവടുവെച്ച് സാമന്ത; ‘ത്രലാല മൂവിങ്ങ് പിക്‌ചേഴ്‌സ്’ സജീവമായി

December 11, 2023

അഭിനയത്തിന് പുറമെ സ്വന്തമായി നിർമാണ കമ്പനി കൂടി സജീവമാക്കുകയാണ് ഒട്ടുമിക്ക അഭിനേതാക്കളും. അഭിനേത്രികളും മുന്പന്തിയിലുണ്ട് എന്നതാണ് ശ്രദ്ധേയം. ദീപിക പദുകോൺ, നയൻ‌താര എന്നിവർക്ക് പിന്നാലെ നിർമാണ രംഗത്തേക്ക് കടന്നിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. നടി ഞായറാഴ്ച തന്റെ ബാനറായ ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിന്റെ സമാരംഭത്തോടെ നിർമ്മാണത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.

‘എന്റെ പ്രൊഡക്ഷൻ ഹൗസായ ട്രലാല മൂവിംഗ് പിക്‌ചേഴ്‌സ് പ്രഖ്യാപിക്കുന്നതിൽ വളരെ ആവേശമുണ്ട്’ 36 നടി പറയുന്നു. പുതിയ കാലത്തെ ആവിഷ്‌കാരത്തിന്റെയും ചിന്തയുടെയും ഉള്ളടക്കം പ്രതിനിധീകരിക്കുകയാണ് തന്റെ പ്രൊഡക്ഷൻ ഹൗസ് ലക്ഷ്യമിടുന്നതെന്ന് സാമന്ത പറഞ്ഞു.

‘പുതിയ കാലത്തിന്റെ ആവിഷ്കാരത്തിന്റെയും ചിന്തയുടെയും ഉള്ളടക്കം പ്രതിനിധീകരിക്കാൻ ത്രാലല മൂവിംഗ് പിക്ചേഴ്സ് ലക്ഷ്യമിടുന്നു. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീർണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പരിപോഷിപ്പിക്കുന്ന ഇടം. ഒപ്പം അർത്ഥവത്തായതും ആധികാരികവും സാർവത്രികവുമായ കഥകൾ പറയാനുള്ള ഒരു വേദി ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുകയാണ്’.’- സാമന്ത കുറിക്കുന്നു.

Read also: അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായുള്ള ട്രാന്‍സ്പ്ലാന്റ് ഗെയിംസിന് വേദിയായി കൊച്ചി

തന്റെ നിർമ്മാണ സംരംഭത്തിനായി, താരം ഹൈദരാബാദ് ആസ്ഥാനമായുള്ള വിനോദ കമ്പനിയായ മണ്ടോവ മീഡിയ വർക്ക്‌സുമായി സഹകരിക്കുകയാണ്. അതേസമയം, അഭിനയരംഗത്ത്, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ ‘ഖുഷി’യിലാണ് സാമന്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പ്രൈം വീഡിയോയുടെ ഗ്ലോബൽ സീരീസ് ‘സിറ്റാഡൽ’ ന്റെ ഇന്ത്യ ചാപ്റ്ററിൽ വരുൺ ധവാനൊപ്പം സാമന്ത ഇനി വേഷമിടും.

Story highlights- Samantha Ruth Prabhu launches production house