ഇടവേളയ്ക്ക് ശേഷം സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍..!
ഇടവേളക്കുശേഷം വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയത്. ഇന്നലെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി20, ടെസ്റ്റ് ടീമുകളെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ( Sanju Samson selected to Indian Team for South Africa tour )
മുന്ന മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ടീമിനെ കെ.എല്‍ രാഹുല്‍ നയിക്കും. മൂന്ന്് ടി-20 മത്സരങ്ങളില്‍ ടീമിനെ സൂര്യകുമാര്‍ നയിക്കും. ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച ആത്മവിശ്വാസത്തോടയാകും സൂര്യകുമാര്‍ എത്തുക. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന, ട്വന്റി20 ടീമുകളിലില്ല.
എന്നാല്‍ ടെസ്റ്റില്‍ നായകനായി രോഹിത് ശര്‍മ തിരിച്ചെത്തും. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. ബുംറയാണ് വൈസ് ക്യാപ്റ്റന്‍. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, ആര്. അശ്വിന്, മുഹമ്മദ് ഷമി, എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.
അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലിടം നേടിയിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യക്കായി സഞ്ജു അവസാന ഏകദിനം കളിച്ചത്. തുടര്‍ന്ന് അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി20 മത്സരത്തിലും സഞ്ജു കളത്തിലിറങ്ങിയിരുന്നു. ലോകകപ്പിനു പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി-20 ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കി യുവനിരയെ അണിനിരത്തിയിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്താത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
Read Also: ‘സൂര്യക്ക് പകരം സഞ്ജു വേണമായിരുന്നു’ മലയാളി താരത്തിന് പിന്തുണയുമായി ആരാധകര്‍
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്ശന്, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.
ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
Story Highlights: Sanju Samson selected to Indian Team for South Africa tour