അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; പതിയിരിക്കുന്നത് വലിയ അപകടങ്ങള്‍
സ്കൂളില്‍ പോകുമ്പോഴും തിരികെ വീട്ടിലേക്ക് മടങ്ങുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ച് പോകുന്ന് വിദ്യാര്‍ഥികള്‍ പതിവ് കാഴ്ചയാണ്. വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുക എന്ന ഉദ്ദേശത്തോടെയായിരിക്കും ഒരുപക്ഷെ കുട്ടികള്‍ ഇത്തരത്തില്‍ അപരിചിതരെ ആശ്രയിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ ലിഫ്റ്റ് ചോദിച്ചുപോകുന്നത് അപകടത്തിലേക്ക് നയിക്കുമെന്നും പരമാവധി ഈയൊരു പ്രവണത ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ്. ( Social media post of MVD on student safety on road )
സമീപകാലത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്നതും കാണാതാകുന്നതും പതിവായതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തെത്തിയത്. വാഹനം ഓടിക്കുന്നയാളുടെ സ്വഭാവം, പാശ്ചാതലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് ചോദിച്ചുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.
അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്. അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.
Read Also : ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.! ‘കണ്ണൂര്‍ സ്ക്വാഡ്’ ഡയലോഗില്‍ കേരള പൊലീസിനെ പ്രശംസിച്ച് കൃഷ്ണ പ്രഭ
അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക.. സ്കൂള്‍ ബസുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം, റോഡിന്റെ വലത് വശം ചേര്‍ന്ന്, കരുതലോടെ നടക്കുക. നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്കൂള്‍ യാത്രകള്‍ക്ക് മാത്രമല്ല, എല്ലാ യാത്രകള്‍ക്കും ഇത് ബാധകമാണ്. യാത്രകള്‍ അപകട രഹിതമാക്കാന്‍ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..
Story Highlights: Social media post of MVD on student safety on road