‘ധോണി പ്രേമം’ വിനയായി; ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് സസ്പെന്ഷന്
ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് മുന്‍ നായകനായ എം.എസ് ധോണി. താരത്തോടുള്ള ആരാധന തലയ്ക്ക് പിടിച്ച് ചെയ്യുന്ന പല കാര്യങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കാറാണ് പതിവ്. അത്തരത്തില്‍ മഹേന്ദ്ര സിങ് ധോണിയോടുള്ള ആരാധന മൂത്ത് ഒരു വിദ്യാര്‍ഥിയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ( Student Suspended due to crazy Fanboy Of MS Dhoni )
ഡല്‍ഹിയിലുള്ള ഒരു സ്കൂളിലെ വിദ്യാര്‍ഥിയായ ഗജോധര്‍ ആണ് കഥാനായകന്. ഈ വിദ്യാര്‍ഥിയെ സ്കുളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ‘ധോണി പ്രേമം’ തന്നെ.
മുന്‍ ഇന്ത്യന്‍ നായകനോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കാന്‍ ഗജോധര്‍ ഉപയോഗിച്ചത് കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ‘തല’ എന്ന് ഉത്തരമെഴുതിയാണ് ഗജോധര്‍ സ്കൂള്‍ അധികൃതരെ ഞെട്ടിച്ചത്. എ്ന്തായാലും ഗജോധറിന്റെ ‘തല’ പ്രേമം സ്കൂള്‍ അധികൃതരെ ഇഷ്ടമായില്ലെന്ന് മാത്രമല്ല പിന്നാലെ അവനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ധോണിയെ വിളിക്കുന്ന പേരാണ് ‘തല’. തമിഴ് ഭാഷയില്‍ ‘തലൈവര്‍’ എന്ന വാക്കിന്റെ ചുരുക്കരൂപമാണിത്. ആരാധനയക്ക് അതീതമായി ആരാധകര്‍ ബഹുമാന സൂചകമായിട്ടാണ് ഈ പേര് വിളിക്കുന്നത്.
2020-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണി അടുത്ത ഐപിഎല്‍ സീസണ് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഐസിസി ട്വന്റി20 ലോകകപ്പ് (2007), ഏഷ്യ കപ്പ്, ( 2010, 2016 ) ഐസിസി ഏകദിന ലോകകപ്പ് (2011) ഐസിസി ചാമ്പ്യന്‍സ് ട്രോഫി (2013) എന്നിങ്ങനെ എല്ലാ പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ധോണി.
Story Highlights : Student Suspended due to crazy Fanboy Of MS Dhoni