അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായുള്ള ട്രാന്‍സ്പ്ലാന്റ് ഗെയിംസിന് വേദിയായി കൊച്ചി
അവയവമാറ്റ ശസ്ത്രക്രിയയെ ഭയത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. എന്നാല്‍ കൊച്ചിയില്‍ നടന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഈ ധാരണകളെയെല്ലാം ഇല്ലാതാക്കുന്നതാണ്. അവയവ മാറ്റത്തിന് വിധേയരായ നാനൂറിലധികം പേരാണ് ഗെയിംസില്‍ പങ്കെടുത്തത്. ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് നടന് മമ്മുട്ടി ഗെയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ ഗെയിംസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചു. ( Transplant Games for Recipients and Donors in Kochi )
കേരളത്തില്‍ ആദ്യമായാണ് അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും മാത്രമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷം മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാന്‍ അവയവദാനം ചെയ്തവര്‍ക്കും സ്വീകര്ത്തക്കാള്ക്കും കഴിയുമെന്ന സന്ദേശം കൂടിയാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് നല്‍കുന്നത്. മുസിരിസ് സൈക്കിള്‍ ക്ലബ് അംഗങ്ങള്‍ എത്തിച്ച ദീപശിഖ ഏറ്റുവാങ്ങിയാണ് മമ്മുട്ടി ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, നീന്തല്‍, ബാസ്കറ്റ് ബോള്‍ എന്നിങ്ങനെ 11 ഇനങ്ങളിലാണ് മത്സരം നടന്നത്. അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ വലിയ കൂട്ടായ്മ കൂടിയായിരുന്നു കൊച്ചിയില്‍ നടന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസ്.
Read Also : സര്‍പ്രൈസ് ഗിഫ്റ്റുമായി ജനമൈത്രി പൊലീസ്; മനസ് നിറഞ്ഞ് ചിരിച്ച് ദ്രൗപദിയമ്മ..!
ഹാർട്ട് കെയര്‍ ഫൗണ്ടേഷനാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ മുഖ്യ സംഘാടകര്‍. മേജര്‍ രവി, ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുരം, ഡോക്ടര്‍ ജോ ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ അവയവദാനം നടത്തുന്നതിനോട് വിരക്തിയുള്ള ഈ സാഹചര്യത്തില്‍, അവയവദാനത്തിന്റെ വലിയ സന്ദേശം സമൂഹത്തിലേക്ക് കൊടുക്കുകയും അതുവഴി നിരവധി പേരെ ഇതിനായി മുന്നോട്ടുവരും. അങ്ങനെ മരണം കാത്തുകിടക്കുന്ന നിരവധി പേര്‍ക്ക് പുതുജീവിതത്തിലേക്ക് തിരികെ വരാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നുള്ള ഒരു പ്രത്യാശയാണ് ഈ വലിയ ആശയത്തിലേക്ക് വഴിവച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി.
Story Highlights : Transplant Games for Recipients and Donors in Kochi