ശ്വാസകോശത്തിന്റെ ആരോഗ്യം കൂടുതല്‍ മികച്ചതാക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. കൂടാതെ ഡങ്കി അടക്കമുള്ള മറ്റു ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. ( Ways To Strengthen Lung )
രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ ബലപ്പെടുത്താനുള്ള മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. ജീവിതശൈലികളിലെ മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശ്വാസകോശത്തെ ബലപ്പെടുത്താവുന്നതാണ്.
അതില്‍ പ്രധാനം പുകവലി ഉപേക്ഷിക്കുക എന്നതുതന്നെയാണ്. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന് കാര്യമായ ക്ഷതം വരുത്തും. ശരിയായ ആരോഗ്യത്തിന് ഇവ രണ്ടും ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
മറ്റൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. വ്യായാമം, യോഗ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്വാസകോശത്തിനും ശരിയായ ആരോഗ്യത്തിനും നല്ലതാണ്. ഓട്ടം, നടത്തം, സൈക്ലിങ് തുടങ്ങിയവയെല്ലാം ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ആഴത്തിലുള്ള ശ്വാസോച്ഛാസം നടത്തുന്ന ശ്വസന വ്യായാമങ്ങള്‍ ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കും. ശ്വാസകോശ പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.
ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. പ്രതിരോധ സംവിധാനത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്താനും ഉറക്കം ആവശ്യമാണ്.
Read Also; വീണ്ടും പിടിമുറുക്കി കൊവിഡ്; പ്രതിരോധത്തിന് ശീലമാക്കേണ്ട ഭക്ഷണ രീതികൾ
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക. ഇലവര്‍ഗങ്ങളും നട്സും വിത്തുകളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും പ്രതിരോധ ശേഷിയെ ശക്തമാക്കും. ശ്വാസകോശത്തിന്റെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കും.
Story Highlights : Ways To Strengthen Lung