ഭിത്തി കണ്ടാൽ തുരന്നു തിന്നും, വീട്ടിൽ നിറയെ വലിയ ദ്വാരങ്ങൾ; വിചിത്ര ശീലവുമായി യുവതി

December 7, 2023

വിചിത്രമായ ശീലങ്ങളുള്ള ആളുകൾ ഇന്ന് അപൂർവമല്ല. പ്രത്യേകതരം ആസക്തിയുടെ ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചില വിചിത്രമായ ഭക്ഷണ ശീലങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമുണ്ട്. ചോക്ക്, മണ്ണ്, പേപ്പർ തുടങ്ങി എന്തും കഴിക്കാൻ ചിലർക്ക് സാധിക്കും. എന്നാൽ ഭിത്തി തുരന്നു കഴിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു വിചിത്രമായ ഭക്ഷണ ശീലവുമായി ജീവിക്കുന്ന ആളാണ് അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള നിക്കോൾ എന്ന യുവതി.

‘എന്റെ വിചിത്രമായ ആസക്തി’ എന്ന ഒരു ടോക്ക് ഷോയിൽ നിക്കോൾ തന്റെ വിചിത്രമായ ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വീടിന്റെ ചുവരുകളിൽ നിന്ന് കുമ്മായം ചുരണ്ടുകയും ഒരു ദിവസം ആറ് തവണയോളം ഇത് കഴിക്കുകയും ചെയ്യുന്നുവെന്ന് അവർ വെളിപ്പെടുത്തി. ഉണങ്ങിയ ചുമരുകളുടെ മണം തനിക്ക് ഇഷ്ടമാണെന്ന് ഷോയിൽ നിക്കോൾ പറഞ്ഞു. ഭിത്തിയുടെ ഘടനയും രുചിയും വളരെ ഇഷ്ടമാണ് ഈ യുവതിക്ക്. ഒരാഴ്ച മുഴുവൻ 3.2 ചതുരശ്ര അടി ഭിത്തിയാണ് യുവതി തിന്നുതീർക്കുന്നത്. ആഗ്രഹം വരുമ്പോഴെല്ലാം ചുമരിൽ നിന്ന് കഷണങ്ങൾ അടർത്താൻ തുടങ്ങുമെന്ന് അവർ പറയുന്നു.

Read also: ‘സന്തോഷത്തിന്റെ നഗരം ഇനി സുരക്ഷിതത്തിന്റെയും’; തുടര്‍ച്ചയായ മൂന്നാം തവണയും കൊല്‍ക്കത്തയ്ക്ക് നേട്ടം

ഈ ഭക്ഷണശീലത്തിന് യുവതി വിധേയമായത് സ്വന്തം വീടിന്റെ ചുമരുകൾ തിന്നുകൊണ്ട് മാത്രമല്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുടെ ചുവരുകളിൽ നിന്നും ഇവർ കഴിക്കാറുണ്ടെന്നു പറയുന്നു. കുമ്മായം കഴിക്കാനുള്ള അവളുടെ ഇഷ്ടം 5 വർഷം മുമ്പ് അമ്മയുടെ മരണശേഷം ഒരു ആസക്തിയായി രൂപാന്തരപ്പെട്ടു. എന്നാൽ സ്വന്തം മകൾ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് അവൾ ഈ ശീലം മറച്ചുവച്ചു. വ്യത്യസ്ത തരം ചുവരുകൾ ആസ്വദിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് നിക്കോൾ പറഞ്ഞു. കട്ടിയുള്ള പെയിന്റ് കോട്ടിംഗ് ഉള്ള ഭിത്തികൾ നേർത്ത പെയിന്റ് കോട്ടുകളുള്ള ചുവരുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് എന്നും യുവതി പറയുന്നു.

Story highlights- Woman is Addicted to Eating Walls