പുലിയെ പിന്തുടര്ന്ന് പടമെടുത്ത് ‘പുലി’യാകാന്‍ ശ്രമിച്ച യുവാവിനെ തെരഞ്ഞ് വനപാലകര്‍..!
വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട് എന്നറിഞ്ഞാല്‍ ആ പരിസരത്തേക്ക് അടുക്കാന്‍ ഭയക്കുന്നവരാണ് നമ്മളില്‍ പലരും. കാരണം വേറെന്നുമല്ല ഈ ജീവികളുടെ മുന്നില്‍പെട്ടാല്‍ ജീവന് തിരിച്ചുകിട്ടില്ല എന്ന സമാന്യ ബോധമുള്ളവരാണ് നാം. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോ്ള്‍ ചര്‍ച്ചാ വിഷയം. സംഗതി വേറെന്നുമല്ല, നാട്ടിലിറങ്ങിയ പുലിയെ ഒരാള്‍ പിന്തുടര്ന്ന് വീഡിയോ പകര്‍ത്തുന്നതും, പിറകില്‍ നിന്നുള്ള ശബ്ദം കേട്ടതോടെ പുലി ഓടുന്നതുമാണ് വീഡിയോ. ( Young man followed the leopard to shoot video )
വീഡിയോ വൈറലായതോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ അപകടകരമായ രീതിയില്‍ പിന്തുടര്ന്ന് വീഡിയോ പകര്‍ത്തിയ യുവാവിനെ തെരഞ്ഞ് വനം വകുപ്പ്. വാല്‍പ്പാറയ്ക്ക് സമീപമുള്ള അയ്യര്‍വാടി എന്ന ഗ്രാമത്തില്‍ നിന്ന് പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ എടുക്കുന്നയാളെ ശ്രദ്ധയില്‍പെട്ട പുലി ശരവേഗത്തില്‍ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗ്രാമത്തിലെ വീടുകള്ക്കരികിലുടെ പിന്തുടരന്നുതും പിറകിലെ ശബ്ദം കേള്‍ക്കുന്നതോടെയാണ് പുലി ഓടുന്നത്.
സമീപകാലത്തായി വാല്‍പ്പാറയില്‍ പുലിയുടെ സാന്നിധ്യവും ആക്രമണവും വളരെ കൂടുതലാണ്. കഴിഞ്ഞ മാസം വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരന് പരിക്കേറ്റിരുന്നു. ഇതിനു മുമ്പും നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും ഗ്രാമത്തിലെത്തിയ പുലുയെ യാതൊരു പേടുയും കൂടാതെ പുന്തുടര്ന്ന് വീഡിയോ പകര്‍ത്തിയ ആളെ തേടി വനപാലകരും ഇറങ്ങിയിരിക്കുകയാണ്.
Read Also : പേര് ജോനാഥന്, പ്രായം 191, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ജീവിയെ അറിയാം..!
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്ക് രസകരമായിട്ടാണ് ആളുകള്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ അപകടകരമായ രീതി ആരും അനുകരിക്കരുതെന്നാണ് അധികൃതര്‍ പറയുന്നത്.
Story Highlights : Young man followed the leopard to shoot video