‘ക്ലീൻ ഷേവിൽ പുത്തൻ ലുക്ക്’; വിജയ്‌യുടെ വൈറൽ വിഡിയോ!

January 11, 2024

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷാ നടന്മാരിൽ പ്രധാനിയാണ് തമിഴ് സൂപ്പർ താരം വിജയ്. പലപ്പോഴും വിജയ് ചിത്രങ്ങൾ ഇറങ്ങുമ്പോഴുള്ള ആരാധകരുടെ ആവേശവും ആഘോഷങ്ങളും ശ്രദ്ധിച്ചാൽ വിജയ് മലയാളി ആണോ എന്ന സംശയം പോലും തോന്നും. താരം പങ്കെടുക്കുന്ന പൊതുപരിപാടികൾ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ, വിജയ്‌യുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. (Actor Vijay’s new look breaks the internet)

ക്ലീൻ ഷേവിൽ ഓഫ് വൈറ്റ് ഷർട്ടും പാന്റും ധരിച്ച് ഒരു കൊച്ചു പയ്യനെ പോലെയാണ് താരം ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ‘ദി ഗ്രെയ്റ്റസ്റ് ഓഫ് ഓൾ ടൈം’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുത്തൻ വേഷപകർച്ച. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആരാധകരെ കാണാനെത്തിയ വിജയ്‌യുടെ വിഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങ്. അടുത്ത കാലത്തെങ്ങും താരത്തെ ഇത്തരം ഒരു ലുക്കിൽ കണ്ടിട്ടില്ലെന്നും ആളെ തിരിച്ചറിയാൻ പോലും കഴിയുന്നുമില്ലെന്നാണ് പ്രേക്ഷകരിൽ ചിലർ പറയുന്നത്.

Read also: ‘ജമാൽ കുടു’ ഗാനത്തിന് ഒരു വേറിട്ട വേർഷൻ; വീണയിൽ മനോഹരമായി ഹിറ്റ് ഗാനം ആവിഷ്കരിച്ച് കലാകാരി-വിഡിയോ

ലിയോയുടെ വമ്പൻ വിജയത്തിന് ശേഷം വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ദി ഗ്രെയ്റ്റസ്റ് ഓഫ് ഓൾ ടൈം’. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമ്രെൻ, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

Story highlights: Actor Vijay’s new look breaks the internet