‘ജമാൽ കുടു’ ഗാനത്തിന് ഒരു വേറിട്ട വേർഷൻ; വീണയിൽ മനോഹരമായി ഹിറ്റ് ഗാനം ആവിഷ്കരിച്ച് കലാകാരി-വിഡിയോ

January 11, 2024

അനിമൽ എന്ന ചിത്രത്തിലെ ഗാനമായ ‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’ തരംഗം അവസാനിക്കുന്നില്ല. നിരവധി ആളുകളാണ് ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തുന്നത്. ചിത്രത്തിൽ ബോബി ഡിയോളിന്റെ കഥാപാത്രത്തിന്റെ എൻട്രി ആയിരുന്നു ഗാനം. ഈ ഹിറ്റ് ഗാനം പാടിയും നൃത്തം ചെയ്തും നിരവധി ആളുകൾ എത്തി. എന്നാൽ, വേറിട്ടൊരു വേർഷൻ ഒരുക്കിയിരിക്കുകയാണ് കലാകാരി വീണ ശ്രീവാണി.പ്രശസ്ത വീണ കലാകാരിയായ യുവതി, വീണയിൽ ‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’ ഗാനം ഒരുക്കിയിരിക്കുകയാണ്.

അതിമനോഹരമായാണ് ഈ കലാകാരിയുടെ പ്രകടനം. ധാരാളം ആളുകളാണ് വീണ ശ്രീവാണിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, ഈ ഗാനം ഇപ്പോഴും ഇന്ത്യയിൽ ട്രെൻഡിങ്ങാണ്. രൺബീർ കപൂർ നായകനായി എത്തിയ ചിത്രമാണ് അനിമൽ. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ചിത്രം പ്രദർശനം തുടരുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. 

Read also: മകള്‍ നാരായണിയ്ക്ക് ഒപ്പം വേദിയില്‍ ചുവടുവച്ച് ശോഭന..!

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം ഡിസംബർ 1 ന് റിലീസ് ചെയ്‌തു. അന്നുമുതൽ എല്ലാവരും ചിത്രത്തിലെ ബോബി ഡിയോളിന്റെ എൻട്രി ഗാനത്തിൽ ആവേശഭരിതരാണ്. ‘ജമാൽ ജമാലൂ കുഡു’ എന്ന ഗാനം അതിമനോഹരമായ കോറസ് കൊണ്ടും സംഗീതം കൊണ്ടും പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ഇത് ഒരു ഇറാനിയൻ ഗാനമാണ്.

Story highlights- veena rendition of jamal kudu song