മകള്‍ നാരായണിയ്ക്ക് ഒപ്പം വേദിയില്‍ ചുവടുവച്ച് ശോഭന..!

January 10, 2024

അഭിനയത്തിനൊപ്പം തന്നെ നൃത്തച്ചുവടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലപ്പോഴും തന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്. ( Actress Shobana performing with daughter Narayani )

ശോഭനയുടെ വിശേഷങ്ങള്‍ക്കൊപ്പം മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങളും ഇരുകൈ നീട്ടി സ്വീകരിക്കുന്നവരാണ് ആരാധകര്‍. എന്നാല്‍ പൊതുവിടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമെല്ലാം താരം നിറഞ്ഞുനില്‍ക്കുമ്പോഴും മകള്‍ നാരയണി സോഷ്യല്‍ മീഡിയയില്‍ ഇടപടുന്നത് വളരെ അപൂര്‍വമാണ്.

ശോഭനയെ പോലെ മകള്‍ നാരായണിയും നൃത്തത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തതെന്ന്, ശോഭനയുടെ അഭിമുഖങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇപ്പോള്‍ ശോഭനയും മകളും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ശോഭനയേയും നാരായണിയേയും ഒരുമിച്ചു കാണാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകര്‍.

Read Also : മകൾ നാരായണി നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു; ഹൃദ്യമായ കുറിപ്പും വിഡിയോയുമായി ശോഭന

ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ഇപ്പോള്‍ ശോഭന. ധാരാളം വിദ്യാര്‍ഥികള്‍ ശോഭനയുടെ കീഴില്‍ നിരവധി നൃത്തരൂപങ്ങള്‍ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളില്‍ മാത്രമേ ശോഭന ഇപ്പോള്‍ അഭിനയിക്കാറുള്ളു. ഇപ്പോഴും നൃത്തങ്ങളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ശോഭന പക്ഷെ, മലയാള സിനിമയില്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളാലും, അഭിനയ മുഹൂര്‍ത്തങ്ങളുമാണ് പ്രേക്ഷക മനസില്‍ ഇന്ന് നിലനില്‍ക്കുന്നത്.

Story highlights : Actress Shobana performing with daughter Narayani