രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ അമിതഭാരം കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
രാവിലെ ചൂടുവെള്ളം കുടിക്കുന്നത് അമിതഭാരം കുറയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഇതിന്റെ ഭാഗമായി പലരും ഈ ചൂടുവെള്ളം കുടിക്കുന്നത് പരീക്ഷിച്ചിട്ടുണ്ട്. അവര്‍ക്കൊന്നും ഫലമുണ്ടായില്ലെന്നതാണ് സത്യം. രാവിലെ ചൂുടുവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാന്‍ കാരണമാകുമെന്നത് മിഥ്യാ ധാരണയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ( Drinking hot water Benefits and risks )
അമിത വണ്ണം കുറയാന്‍ രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഉദ്ദേശിച്ച ഫലമല്ല ഉണ്ടാക്കുകയെന്നാണ് ഡോ. സിദ്ധാന്ത് പറയുന്നത്. ശരീരത്തിലെ അമിത വണ്ണം കുറയണമെങ്കില്‍ കലോറി കത്തിച്ചുകളയുകയാണ് വേണ്ടത്. നിങ്ങള്‍ രാവിലെ തണുത്ത വെള്ളം കുടിക്കുമ്പോള്‍ വെള്ളത്തിന്റെ തണുപ്പ് മാറ്റി ശരീരോഷ്മാവിലേക്ക് ചൂട് എത്തിക്കാന്‍ ശരീരം ചൂടാകും. ഇത് കലോറി കത്തിച്ചു കളയുന്നതിന് കാരണമാകും.
പക്ഷേ അത് കൊണ്ട് മാത്രം കാര്യമുണ്ടോ ? അങ്ങനെയെങ്കില്‍ ഒരു കുപ്പി തണുത്ത വെള്ളം കുടിച്ച് കലോറി കത്തിച്ചുകളയാമല്ലോ എന്നാകും ഇപ്പോള്‍ ചിന്തിക്കുന്നത്. ഒരു ലിറ്റര്‍ തണുത്ത വെള്ളം ചൂടാക്കാനായി ശരീരം ഉപയോഗിക്കുന്നത് വെറും 25 കലോറിയാണ്. അതായത് അഞ്ച് ഉരുളക്കിഴങ്ങ് ചിപ്സില്‍ ഉള്ള കലോറി.
Read Also : ഉറക്കം 7 മണിക്കൂറിൽ കുറവാണോ? അറിയാം മറഞ്ഞിരിക്കും അപകടങ്ങളെ!
അതുകൊണ്ട് തന്നെ ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമീകരണവും മാത്രമാണ് അമിതഭാരം കുറയാന്‍ സഹായിക്കുക. അമിതഭാരം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ ഫലമാണെങ്കില്‍ (ഹോര്‍മോണ്‍ പ്രശ്നം പോലുള്ളവ ) ഡോക്ടറുടെ വിദഗ്ധോപദേശ തേടിയ ശേഷം മാത്രമേ അത് കുറയ്ക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശവും ഡോക്ടര്‍ പറയുന്നു.
Story highlights : Drinking hot water Benefits and risks