മുടിയുടെ വരൾച്ച തടയാൻ ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ!
ഈർപ്പം നിലനിർത്താൻ ആവശ്യമായ എണ്ണകൾ തലയോട്ടി ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് മുടി വരണ്ടതായിത്തീരുന്നത്. സൂര്യപ്രകാശം, ജീനുകൾ, ഹീറ്റ് സ്റ്റൈലിംഗ്, പുകവലി, കാലാവസ്ഥാ വ്യതിയാനം, കെമിക്കൽ ചികിത്സകൾ, മുടിയുടെ വരൾച്ചയ്ക്കും കേടുപാടുകൾക്കും കാരണമാകുന്നു. വരൾച്ച ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം മുടിയിഴകൾ ഈർപ്പമുള്ളതാക്കുക എന്നതാണ്. വരണ്ട മുടി ഈർപ്പമുള്ളതാക്കാനും അതിനെ ശരിയായി പരിപാലിക്കുന്നതും എങ്ങനെയെന്ന് നോക്കാം. (Five ways to keep your hair moisturized)
പതിവായി മുടിയിൽ എണ്ണ തേക്കുക:
പതിവായി മുടിയിൽ എണ്ണ തേക്കുന്നത് മുടി ഈർപ്പമുള്ളതാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഹെയർ ഓയിലിൽ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടുപാടുകൾ തീർക്കുകയും തടയുകയും ചെയ്യുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഇത് ശീലമാക്കാം.
മോയ്സ്ചറൈസിംഗ് ഷാംപൂ ഉപയോഗിക്കുക:
എല്ലാ ഷാംപൂകളും വരണ്ട മുടിക്ക് നല്ലതല്ല. ഉണങ്ങിയ മുടിയിൽ ജലാംശം നൽകാൻ സഹായിക്കുന്ന ശരിയായ ഒന്ന് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
അമിതമായി കഴുകുന്നത് നിർത്തുക:
ആവശ്യത്തിലധികം തല കഴുകുന്നത് അതിന്റെ സ്വാഭാവിക എണ്ണകൾ നഷ്ടപ്പെടുത്തുകയും അതുവഴി വരൾച്ച ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ അമിതമായി കഴുകുന്നത് ഒഴിവാക്കാം. കൂടാതെ, ജലാംശം നിലനിർത്താൻ തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളമാണ് മുടി കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
Read also: തുളസിയിലയാൽ ഫലപ്രദമായ ചർമ്മ സംരക്ഷണ മാർഗങ്ങൾ
കണ്ടിഷണർ ഒഴിവാക്കരുത്:
ഷാംപൂ ചെയ്യുന്നത് മുടിക്ക് കേടുപാടുകൾ വരുത്തും. ഷാംപൂ ചെയ്തതിന് ശേഷം കണ്ടീഷണർ പുരട്ടുന്നത് മുടിയെ മൃദുവും കൈകാര്യം ചെയ്യാൻ എളുപ്പവുമാക്കുന്നതിലൂടെ ആ കേടുപാടുകൾ തടയാൻ സഹായിക്കുന്നു.
മുടി സ്വാഭാവികമായി സ്റ്റൈൽ ചെയ്യുക:
സ്ട്രെയിറ്റനറുകൾ, ബ്ലോ ഡ്രയർ, മറ്റ് ഹീറ്റ് സ്റ്റൈലിംഗ് ടൂളുകൾ എന്നിവയുടെ പതിവ് ഉപയോഗം വരണ്ട മുടിയുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. ഈ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ തന്നെ, സ്റ്റൈലിംഗിന് ശേഷം ഹീറ്റ് പ്രൊട്ടക്റ്റന്റ്റ് സെറം പ്രയോഗിക്കുന്നത് ഉറപ്പാക്കുക.
Story highlights: Five ways to keep your hair moisturized