ഗോപികയ്ക്ക് പിന്നാലെ ജിപിയും; മെഹെന്തി കളറാക്കി പ്രിയപ്പെട്ടവർ!
വിവാഹത്തിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ, ആഘോഷത്തിരക്കുകളിലാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും. ഏറെ പ്രിയപ്പെട്ട താരങ്ങളുടെ വിവാഹത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകരെ ഒപ്പം കൂട്ടിയാണ് ഇരുവരുടെയും ആഘോഷങ്ങളെല്ലാം. (Govind Padmasoorya shares Mehendi pictures and video)
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ‘ബ്രൈഡ് ടു ബി’ ചടങ്ങോടെ ആഘോഷങ്ങൾക്ക് തിരി കൊളുത്തിയത് ഗോപികയാണ്. ഇപ്പോഴിതാ, ജിപിയും മെഹെന്തി വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്.
തൻ്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലുമാണ് ജിപി മെഹെന്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ആടിയും പാടിയും മെഹെന്തി ആഘോഷമാക്കിയിരിക്കുകയാണ് ജിപി. മെഹെന്തി ആഘോഷങ്ങൾ മുഴുവനായും വിഡിയോയിൽ കാണാം. പ്രിയപ്പെട്ടവർ എല്ലാം ചേർന്ന് മെഹെന്തി അതിമനോഹരമാക്കിയിരിക്കുന്നു.
Read also: ഇനി ദിവസങ്ങൾ മാത്രം; ‘ബ്രൈഡ് ടു ബി’ ചിത്രങ്ങളുമായി ഗോപിക അനിൽ!
ഈ മാസം 28-നാണ് ജിപിയും ഗോപികയും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വര്‍ഷം നവരാത്രി വേളയില്‍ അഷ്ടമി ദിനത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. വിവാഹ നിശ്ചയവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും ആരാധകരുമായി പങ്കിട്ടിരുന്നു. എല്ലാ ആഘോഷങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Story highlights: Govind Padmasoorya shares Mehendi pictures and video